ചിട്ടികള്‍ നടത്തി സ്ഥാപനം പൂട്ടി മുങ്ങിയവരില്‍ ഒരാള്‍ പിടിയില്‍
കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡില്‍ വിമല ബില്‍ഡിങ്ങില്‍ വല്ലാര്‍പാടം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ചിട്ടികള്‍ നടത്തി സ്ഥാപനം അടച്ചുപൂട്ടിപോയ ഉടമകളില്‍ ഒരാളായ മുളവുകാട് കണിയാമ്പുറം വീട്ടില്‍ സ്റ്റാലിന് ബെന്നി അറസ്റ്റില്‍. മുളവുകാട് സ്വദേശികളായ ഡല്ലാര് ഡിസല്‍വ, സിബി ഫ്രാന്ിസസ്, മേഴ്സി ഡിസല്‍വ എന്നിവര്‍ വല്ലാര്‍പ്പാടം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ ചിട്ടികള്‍ ചേര്‍ന്ന് കാലാവധി തീരും വരെ പണം അടച്ച ശേഷം 2014ല്‍ സ്ഥാപന ഉടമകള്‍ സ്ഥാപനം പൂട്ടിപോയശേഷം ചിട്ടിപണമായ അഞ്ച് ലക്ഷം രൂപ കൊടുക്കാതെ ചതി ചെയ്ത കാര്യത്തിന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് കൊടുത്ത പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെ ഉടമകളായ സ്റ്റാലിന് ബെന്നിയും ഇയാളുടെ സഹോദരനായ ആന്റണി ഐസണ്‍ എന്നിവര്‍ എറണാകുളം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു എങ്കിലും കോടതി അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ഉടമകളില്‍ ഒരാളായ സ്റ്റാലിന് ബെന്നിയെ എറണാകുളം സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."