കായംകുളം റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ ആരംഭിക്കും
ഹരിപ്പാട്:കായംകുളം റെയില്‍വേ സ്റ്റേഷനിലുള്ളിലെ ഓട്ടോറിക്ഷകള്‍ അമിത കൂലി ഈടാക്കുന്നതു തടയുന്നതിനായി റെയില്‍വേയുടെ അനുമതിയോടെ നഗരസഭ മുന്‍കൈയെടുത്തു പ്രീപെയ്ഡ് സംവിധാനം ആരംഭിക്കാന്‍ കാര്‍ത്തികപ്പള്ളി താലൂക്ക് വികസനസമിതി യോഗത്തില്‍ തീരുമാനമായി. സ്‌കൂള്‍ കുട്ടികള്‍ക്കിടെയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനു പൊലീസ്,എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി ജാഗ്രതയോടെ പ്രവര്‍ത്തിച്ച് നടപടി സ്വീകരിക്കും.
താലൂക്കിന്റെ വിവി ധ ഭാഗങ്ങളിലും പൊതു സ്ഥലങ്ങളിലും ഇറച്ചിക്കോഴി മാലിന്യം നിക്ഷേപിക്കുന്നതു തടയുന്നതിനു തദ്ദേശ സ്വയംഭരണ പരിശോധന നടത്തി മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത കടകളുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ തീരുമാനിച്ചു.കായംകുളം കരിപ്പുഴ കനാലില്‍ മാലിന്യ നിക്ഷേപം മൂലം പൊതുജനാരോഗ്യ പ്രശ്‌നമുണ്ടാക്കുന്നതിനാല്‍ മാലിന്യം തള്ളുന്നതു തടയുന്നതിനു പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കും.പത്തിയൂര്‍ ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് വി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. തഹസീല്‍ദാര്‍ പി.മുരളീധരക്കുറുപ്പ്,ഡെപ്യൂട്ടി തഹസീല്‍ദാര്‍ മോളി ഉമ്മന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."