നഗരസഭയുടെ ഗാന്ധി നിന്ദയില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി പ്രതിഷേധ സമരം നടത്തി
മാവേലിക്കര:നഗരസഭ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോട് അനാദരവ് കാട്ടിയതില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ ഓഫീസിനു മുന്‍പിലുള്ള മഹാത്മാ ഗാന്ധിയുടെ പൂര്‍ണ്ണകായ പ്രതിമയില്‍ മാലചാര്‍ത്തി പുഷ്പാര്‍ച്ചന നടത്തി. നഗര ഭരണാധികാരികളുടെ മനസിലെ അന്ധകാരം മാറ്റുവാനായി പ്രതീകാത്മകമായി മെഴുകുതിരി കത്തിച്ച് പ്രകാശം പരത്തി. നഗരസഭാ ചരിത്രത്തില്‍ ആദ്യമായാണ് ഗാന്ധിജയന്തി ദിനം ശുചിത്വ ദിനമായി ആഘോഷിക്കാതിരുന്നതെന്നും ഗാന്ധിനിന്ദ നടത്തിയ ചെയര്‍പേഴ്‌സണ്‍ നഗര വാസികളോട് മാപ്പ് പറയണമെന്നും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ നഗരസഭ അധ്യക്ഷനും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ.കെ.ആര്‍.മുരളീധരന്‍ ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി മാവേലിക്കര രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമലരാജന്‍, ഐ.എന്‍.ടിയു.സി ജില്ലാ നേതാക്കളായ പഞ്ചവടി വേണു, അജിത് തെക്കേക്കര, സജീവ് പ്രായിക്കര, നൈനാന്‍.സി.കുറ്റിശേരി, കുര്യന്‍പള്ളത്ത്, ലളിതാരവീന്ദ്രനാഥ്, എം.കെ.സുധീര്‍, അഡ്വ.കുഞ്ഞുമോള്‍രാജു, ബൈജു.സി.മാവേലിക്കര, ജസ്റ്റിന്‍സണ്‍ പാട്രിക്, അജിത്കണ്ടിയൂര്‍, രമേശ് ഉപ്പാന്‍സ്, വര്‍ഗീസ് പോത്തന്‍, രാമചന്ദ്രന്‍, യശോധരന്‍, നന്ദകുമാര്‍, ശശി, മോനച്ചന്‍, ശ്രീധരന്‍നായര്‍, ശിവശ്ങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."