HOME
DETAILS
MAL
ഐ.പി.എല്‍: മുംബൈക്കെതിരെ സണ്‍റൈസേഴ്സിന് 85 റണ്‍സിന്റെ ജയം
backup
May 08 2016 | 15:05 PM
വിശാഖപട്ടണം: ഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്സിന് 85 റണ്‍സിന്റെ ജയം. ഇതോടെ ഐ.പി.എല്ലിലെ നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്ത് ഹൈദരാബാദ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. മുംബൈ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ്്. ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 16.3 ഓവറില്‍ 92 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
57 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെ 82 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഹൈദരാബാദിന്റെ വിജയത്തിന് നിര്ണായകയമായത്. ഹൈദരാബാദിന് വേണ്ടി ആശിഷ് നെഹ്റ, മുസ്താഫിസുറഹ്മാന് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 33 പന്തില്‍ 48 റണ്‍സെടുത്ത വാര്‍ണറും 23 പന്തില്‍ 39 റണ്‍സെടുത്ത യുവരാജ് സിങ്ങിന്റെയും പ്രകടനവും സണ്‍റൈസേഴ്സിന് മുതല്‍കൂട്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."