'സുസ്ഥിര വികസന ലക്ഷ്യം 2020' പദ്ധതി: ജില്ലാതല ഉദ്ഘാടനം നടന്നു
ആലപ്പുഴ: കുഷ്ഠരോഗ വ്യാപനം തടയാനും നിവാരണം ചെയ്യാനുമുള്ള സുസ്ഥിര വികസന ലക്ഷ്യം 2020 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള പരിശോധനയും നീര്‍ക്കുന്നം എന്‍.എസ്.എസ്. ഹാളില്‍ നടന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കല്‍ ആധ്യക്ഷ്യം വഹിച്ചു. ഡി.എം.ഒ. ഡോ. ഡി. വസന്തദാസ് മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ. ഹഫ്‌സത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. കെ.ടി മാത്യു, എ.ആര്‍. കണ്ണന്‍, വൈസ് പ്രസിഡന്റ് എ. രജിത, ബ്ലോക്ക് പഞ്ചായത്തംഗം യു.എം. കബീര്‍, ഗ്രാമപഞ്ചായത്തംഗം ഷീജ നൗഷാദ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. വിവേക് കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."