പെരുമ്പളം നോര്‍ത്ത് സ്‌കൂളില്‍ ഗാന്ധി എഡ്യുപാര്‍ക്ക് പദ്ധതി
പൂച്ചാക്കല്‍: മഹാത്മാഗാന്ധിയുടെ ജീവചരിത്രം കുട്ടികള്‍ക്ക് കണ്ടും കേട്ടും പഠിക്കുന്നതിനായി ഗാന്ധി എഡ്യുപാര്‍ക്ക് പദ്ധതി പെരുമ്പളം നോര്‍ത്ത് എല്‍.പി.സ്‌കൂളില്‍ തുടങ്ങി. ഗാന്ധിജിയുടെ ജീവചരിത്രത്തില്‍ നിന്നുള്ള പ്രധാനസംഭവങ്ങള്‍ ചിത്രങ്ങളിലൂടെയും , രൂപങ്ങളിലൂടെയും എഴുത്തുകളിലൂടെയും കുട്ടികള്‍ക്ക് അറിയുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഗാന്ധി പ്രതിമ , ഗാന്ധി ചിത്രങ്ങള്‍ , ഗാന്ധി പുസ്തകങ്ങള്‍ , ഗാന്ധി വിജ്ഞാന ചുമര്‍പത്രങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ഗാന്ധി ജയന്തി സമ്മേളനം പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷിബു ഉദ്ഘാടനം ചെയ്തു. ഗാന്ധി പ്രതിമയുടെ അനാച്ഛാദനം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജി.മുരളീധരന്‍ നിര്‍വ്വഹിച്ചു. ഗാന്ധി പുസ്തകനിധി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഡി.സജീവ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സന്തോഷ് അധ്യക്ഷയായി. എന്‍.സി.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ ഗാന്ധി മാസിക പ്രകാശനവും , ശ്രീ ദുര്‍ഗ്ഗാ സ്വാശ്രയ സംഘം ഐലന്‍ഡ് കേബിള്‍ വിഷന്‍ എന്നീ സംഘടനകളില്‍ നിന്നുള്ള പുസ്തകശേഖരണവും നടന്നു. പ്രധാനാധ്യാപിക ഷീല കെ.ലൂക്കോസ് , എസ് എം.സി ചെയര്‍മാന്‍ രാജേഷ് കെ.ആര്‍ , അരുണ ശ്രീകുമാര്‍ , ശോഭന ചക്രപാണി , ലതിക തിലകന്‍ , ഓമന രാജു , അനൂപ് , അന്‍സ് , ജയകുമാര്‍ , സജിനി മണിയന്‍ , ഷൈജ രാജപ്പന്‍ , എസ് വേലായുധന്‍ , എസ് എ പുരുഷോത്തമന്‍ , കെ.എന്‍ സോമശേഖരന്‍ , കെ.എസ് സജീഷ്‌കുമാര്‍ , രജനി സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.ഗാന്ധി പ്രതിമ നിര്‍മ്മാണത്തിന്റെ ശില്‍പികളായ പെരുമ്പളം ദേവരാജന്‍ , രവി കാണക്കാരി , നിഷാദ് പൂച്ചാക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."