അന്താരാഷ്ട്ര ശിശുദിനം: ജില്ലാതല ക്വിസ് മത്സരം
ആലപ്പുഴ: അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷനും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി എട്ടാം തരം മുതല്‍ 12ാം തരം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരം ഒക്‌ടോബര്‍ 22നും സംസ്ഥാനതല മത്സരം നവംബര്‍ 18നും നടക്കും. ഒരു സ്‌കൂളില്‍ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിനു മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ടീമുകള്‍ക്ക് മത്‌സരത്തില്‍ പങ്കെടുക്കാം.
മത്സരത്തില്‍ എഴുത്തുപരീക്ഷയും ചോദ്യോത്തരവേളയും ഉണ്ടായിരിക്കും. ഇതില്‍ നിന്ന് മൂന്നു ടീമുകളെ തെരഞ്ഞടുത്ത് സമ്മാനം നല്‍കും. ഒക്‌ടോബര്‍ 13നു മുമ്പായി റരുൗമഹു്യ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ടീമുകളെ ഒക്‌ടോബര്‍ 14നു മത്‌സരവേദിയും സമയവും ഇ മെയില്‍ വഴി അറിയിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് സംസ്ഥാനതലത്തില്‍ മത്‌സരിക്കാം. വിശദവിവരത്തിന് ഫോണ്‍: 0477 2241644.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."