HOME
DETAILS
MAL
കാലാവസ്ഥാ വ്യതിയാനം: രാജ്യത്ത് നശിച്ചത് 8450 കോടിയുടെ ഭക്ഷ്യധാന്യം
backup
May 08 2016 | 23:05 PM
സി.പി സുബൈര്‍
മലപ്പുറം: കാലാവസ്ഥാ വ്യതിയാനംമൂലം രാജ്യത്ത് നശിച്ചത് 8450 കോടിയുടെ ഭക്ഷ്യധാന്യം. അരിയും ഗോതമ്പുമാണ് പ്രധാനമായും നശിച്ചത്. ഇതിനുപുറമേ സോയാബീനും പരുത്തിയും നശിച്ചിട്ടുണ്ട്. 6.1 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് നശിച്ചത്.
അരി 2.2 ദശലക്ഷം ടണ്ണും ഗോതമ്പ് 2.05 ദശലക്ഷം ടണ്ണുമാണ് നശിച്ചത്്. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന ഉഗ്രാമ്ല ബാഷ്പമാണ് (ഓസോണ്‍) ഭക്ഷ്യധാന്യം നശിക്കാന്‍ പ്രധാന കാരണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും മലിനമായ അന്തരീക്ഷവുമാണ് ഇതുണ്ടാക്കുന്നത്. രാജ്യത്തെ 44 കോടി ജനങ്ങള്‍ക്ക്് ഭക്ഷണമൊരുക്കാനുള്ള ധാന്യമാണ് നശിച്ചത്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 35 ശതമാനം വരും. കാലാവസ്ഥാ വ്യതിയാനംമൂലം ഓസോണ്‍പാളികള്‍ക്ക് ക്ഷതം സംഭവിച്ചതാണ് രാജ്യത്തിന്റെ സമ്പദ്്്‌വ്യവസ്ഥക്കുതന്നെ ഭീഷണിയായ പ്രതിഭാസമുണ്ടായതെന്ന് പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്ററോളജിയും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു. പുതിയ പ്രതിഭാസം മൂലം ഭക്ഷ്യധാന്യങ്ങളുടെ ആഗോളതലത്തിലുള്ള നഷ്ടം 79 മുതല്‍ 121 ദശലക്ഷം മെട്രിക്് ടണ്‍ ആണ്. അതായത് 1100 മുതല്‍ 1800 കോടി അമേരിക്കന്‍ ഡോളറിന്റെ നഷ്ടം. ഈ സ്ഥിതി തുടര്‍ന്നാല്‍ 2030 ആകുമ്പോഴേക്കും 1200 മുതല്‍ 3500 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
അരിയും ഗോതമ്പും ഉല്‍പാദിപ്പിക്കുന്ന രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളായ പഞ്ചാബ്, ആന്ധ്രാപ്രദേശ്, മധ്യപ്രേേദശ്, മഹാരാഷ്ട്ര, ഗുജ്‌റാത്ത്്, ഉത്തരാഞ്ചല്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡിഷ, ഹരിയാന തുടങ്ങിയ പത്ത്് സംസ്ഥാനങ്ങളാണ് പഠനവിധേയമാക്കിയത്. എന്നാല്‍, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കാര്യമായ കാലാവസ്ഥാവ്യതിയാനം കണ്ടെത്താനായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ദ്രുതഗതിയിലുള്ള നഗരവല്‍കരണം, വ്യാവസായികവല്‍കരണം തുടങ്ങിയവയാണ് കാലാവസ്ഥാവ്യതിയാനത്തിന് കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അപകടകരമായ ഈ മാറ്റം ഭാവിയില്‍ വര്‍ധിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ആഗോളതാപനവും വര്‍ഷംതോറും വര്‍ധിക്കുന്നുണ്ട്്.
വേള്‍ഡ് വൈഡ് ഫണ്ടിന്റെ (ഡബ്ലിയു.ഡബ്ലിയു.എഫ്്്) കണക്കു പ്രകാരം താപനംമൂലം ആഗോളതലത്തില്‍ 1,60,000 പേര്‍ മരിക്കുന്നതായാണ് കണക്ക്്. 2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇതോടെ മരണനിരക്ക്് മൂന്നു ലക്ഷം കവിയുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."