HOME
DETAILS
MAL
മൂന്നാര്‍ ടൗണിലെ പാലം അപകടാവസ്ഥയില്‍
backup
October 04 2016 | 02:10 AM
മൂന്നാര്‍: അര നൂറ്റാïിലധികം പഴക്കമുള്ള മൂന്നാറിലെ പാലം അപകടാവസ്ഥയില്‍. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ ടൗണില്‍ പൊലിസ് സ്റ്റേഷനു സമീപത്തുള്ള പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. പാലത്തിന്റെ ഒരുവശത്തുള്ള കലുങ്ക് അടിത്തറ ഇളകിമാറി ഏതുസമയത്തും പുഴയിലേക്കു മറിഞ്ഞുവീഴാവുന്ന നിലയിലാണ്. പാലത്തിലൂടെ കടന്നുപോയ വാഹനം കയറിയാണ് കലുങ്ക് ഇളകിയത്. മൂന്നാറില്‍നിന്നും ബോഡിമെട്ട് വഴി തമിഴ്നാട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാലമാണിത്. മാട്ടുപ്പെട്ടി പുഴയുടെ കുറുകെ നിര്‍മിച്ചിട്ടുള്ള പാലത്തില്‍ കോണ്‍ക്രീറ്റ് കൊïുള്ള കൈവരികളാണുള്ളത്. ഒരുഭാഗത്തെ കൈവരികള്‍ തകര്‍ന്ന നിലയിലാണ് പാലം ഇപ്പോഴുള്ളത്. ഇരുചക്ര വാഹനങ്ങളും കാല്‍നടയാത്രക്കാരും ഈഭാഗത്ത് അപകടത്തില്‍പ്പെടാന്‍ ഇടയുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."