വിഷം കലര്‍ത്തി മത്സ്യം പിടിക്കുന്നവര്‍ക്കെതിരെ നടപടി
കോട്ടയം: പള്ളം പ്രദേശത്ത് വേമ്പനാട്ടു കായലില്‍ നഞ്ച് കലര്‍ത്തി മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സി.എ ലത.
പളളം പഴുക്കാനിലം കായല്‍ ഭാഗത്ത് രാത്രി സമയങ്ങളില്‍ ഇത്തരം നിരോധിത മത്സ്യ ബന്ധനം നടത്തുന്നവരെ പിടികൂടാന്‍ പട്രോളിംഗ് ശക്തമാക്കുന്നതിന് പോലീസിന് കലക്ടര്‍ നിര്‍ദ്ദേശം നല്കി.
മത്സ്യ സമ്പത്തിന്റെ നാശത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഇത്തരം മീന്‍പിടുത്തം തടയുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, ആരോഗ്യം, കൃഷി, ഫുഡ് സേഫ്റ്റി ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഫിഷറീസ് വകുപ്പിന്റെ പട്രോളിംഗ് കൂടുതല്‍ ശക്തമാക്കുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഉള്‍നാടന്‍ ഫിഷറീസ് ആക്ട് അനുസരിച്ച് നിരോധിത മത്സ്യബന്ധനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."