വായ്പാ കുടിശിക അടവ് അദാലത്ത്
പാലാ : ബാങ്കുകളില്‍ നിന്നും വിവിധ ഇനത്തിലുള്ള വായ്പ എടുത്ത് കുടിശ്ശികയായിട്ടുള്ളവര്‍ക്കും റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍ക്കും ബാങ്കുലോണ്‍ സെറ്റില്‍ ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി മീനച്ചില്‍ താലൂക്കിലെ മൂന്നു ബ്ലോക്കുകളില്‍ ബാങ്ക് ലോണ്‍ ഒത്തുതീര്‍പ്പുമേള നടത്തും.
ളാലം ബ്ലോക്കിലെ ബാങ്ക് വായ്പ റവന്യൂ റിക്കവറി മേള 17-ന് പാലാ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ചും ഈരാറ്റുപേട്ട ബ്ലോക്കിലെ റവന്യൂ റിക്കവറി-ബാങ്ക്‌മേള 19-ന് ഈരാറ്റുപേട്ട പി.റ്റി.എം.എസ് ഹാളില്‍ വച്ചും, ഉഴവൂര്‍ ബ്ലോക്കിലെ ബാങ്ക് മേള 20 ന് ഉഴവൂര്‍ തെരുവത്ത് ഹാളില്‍ വച്ചും നടത്തും. ഈ മേളകളില്‍ ബന്ധപ്പെട്ട ബാങ്കുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ബാങ്ക് മാനേജര്‍മാരും, വില്ലേജ് ഓഫീസര്‍മാരും മറ്റ് ഉന്നത റവന്യൂ ഉദ്യോഗസ്ഥരും ഹാജരായിരിക്കുന്നതും അര്‍ഹതപ്പെട്ട കേസ്സുകളില്‍ മേളയില്‍ തന്നെ ലോണ്‍ ഒറ്റതവണ തീര്‍പ്പ് വ്യവസ്ഥ പ്രകാരം ആകര്‍ഷകമായ ഇളവുകളോടെ അടച്ചു തീര്‍ക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ബാങ്കുകളില്‍ നിന്നും വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കും. കുടിശ്ശിക കക്ഷികള്‍ ഈ അവസരം പ്രയോജനപ്പെടുത്തി പരമാവധി ആനുകൂല്യങ്ങള്‍ നേടണമെന്ന് പാലാ റവന്യു റിക്കവറി തഹസീല്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."