പട്ടികജാതിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളണം: സാംബവമഹാസഭ
കടുത്തുരുത്തി: ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലുമുളള പട്ടിജാതി-പട്ടികവര്‍ഗ്ഗക്കാരുടെ കടങ്ങള്‍ എഴുതിതളളുമെന്ന മാറിമാറിവരുന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കണമെന്ന് സാംബവമഹാസഭ ജനറല്‍ സെക്രട്ടറി പി.സി.രാജേഷ്.
മൂവാറ്റുപ്പുഴ താലൂക്കിലെ പിറമാടം ശാഖാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍മക്കളെ വിവാഹം ചെയ്ത് അയയ്ക്കുവാനും മറ്റ് ജീവിതാവശ്യങ്ങള്‍ക്കുമായി ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ ഈ വിഭാഗങ്ങള്‍ ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുകയാണ് . ബാങ്കുകളുടെ ജപ്തി നടപടികള്‍ നേരിടുന്ന പട്ടിജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കടങ്ങള്‍ ഇളവ് ചെയ്യുന്നതിനും എഴുതി തളളുന്നതിനുമുളള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇത് നടപടിയിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.റ്റി. ശ്രീനി അധ്യക്ഷനായിരുന്നു.
സുധാകൃഷ്ണന്‍, (പ്രസിഡന്റ്), ജാനമ്മ തങ്കപ്പന്‍( വൈസ്പ്രസിഡനന്റ്), ശ്രീനിവാസന്‍ (സെക്രട്ടറി), സുമി മനോജ് (ജോ.സെക്രട്ടറി). ഉഷാ ജഗന്‍(ഖജാന്‍ജി) എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."