ദക്ഷിണമേഖലാ സ്കൂള്ഗെയിംസ് നാളെ മുതല്‍ കൊല്ലത്ത്
കൊല്ലം: ദക്ഷിണമേഖലാ സ്കൂള്‍ ഗെയിംസ് നാളെ മുതല്‍ ഏഴുവരെ കൊല്ലത്ത് നടക്കും. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്.
നാളെ ജൂനിയര്‍, സബ്ജൂനിയര് വിഭാഗത്തിനും ആറിന് സീനിയര്‍ വിഭാഗത്തിനുമാണ് മത്സരങ്ങള്‍. പൂര്‍ത്തിയാക്കാനുള്ള ഇനങ്ങളുണ്ടെങ്കില് അവ അടുത്ത ദിവസം നടക്കും. ആദ്യദിനം 1694 പേരും രണ്ടാംദിനം 1946 പേരും മത്സരങ്ങളില്‍ പങ്കെടുക്കും. മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇരുന്നൂറ്റമ്പതോളം ഒഫിഷ്യല്‍സിനെ നിയമിച്ചിട്ടുണ്ടെന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ശ്രീകല കെ.എസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സബ്ജൂനിയര് വിഭാഗത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ്, ലോണ്‍ ടെന്നിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കായികമേള നാളെ രാവിലെ ഒമ്പതിന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ.വി. രാജേന്ദ്രബാബു അധ്യക്ഷനാകും. എന്‍.കെ.പ്രേമചന്ദ്രന് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടിമേയര്‍ വിജയഫ്രാന്‍സിസ്, എന്‍. ഗോപാലകൃഷ്ണന്, എസ്. മാത്യൂസ്, എംപി. വര്‍ഗീസ് വൈദ്യന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."