HOME
DETAILS
MAL
രക്തദാന ദിനം ആചരിച്ചു
backup
October 04 2016 | 02:10 AM
തിരുവനന്തപുരം: ദേശീയ രക്തദിനാചരണത്തിന്റെ ഭാഗമായി ആശുപത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ നടന്ന സമൂഹ രക്തദാനത്തിന്റേയും ഗാന്ധി അനുസ്മരണത്തിന്റേയും ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു. ഇതോടൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡിന് സംരക്ഷണ സമിതി വീല്‍ചെയര്‍ സംഭാവന നല്കി.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, ബ്ലഡ് ബാങ്ക് മേധാവി ഡോ. കെ.സി. ഉഷ, സംരക്ഷണ സമിതി ചെയര്മാന് പുലയനാര്‍കോട്ട എസ്.എസ്. അനില്‍കുമാര്‍, ഡോ. ഷൈജി, മലയിന്‍കീഴ് ശശികുമാര്‍, ഡി. ജയകുമാര്‍, കെ.കെ. അജയലാല്‍ നാടാര്‍, ഗൗരീശപട്ടം അജീഷ് ആര്.വി., എം.പി. ജോയി, എല്‍. രാജീവ്ലാല്, എസ്.എസ്. അജയകുമാര്‍, ഉള്ളൂര്‍ സിന്ധു ഭാസ്കര്‍, ആര്. രമ്യ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."