സ്വാശ്രയപ്രശ്‌നം: സമവായത്തിനു സാധ്യത; ഇന്ന് ചര്‍ച്ച
തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ സമവായത്തിനു കളമൊരുങ്ങുന്നു. സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. ഫീസ് കുറയ്ക്കാന്‍ എം.ഇ.എസ് ഉള്‍പ്പെടെ ചില മാനേജ്‌മെന്റുകള്‍ തയാറായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.
അതേസമയം, മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്കു മുന്നോടിയായി മാനേജ്‌മെന്റ് അസോസിയേഷനും തിരുവനന്തപുരത്ത് യോഗം ചേരും. നിലവില്‍ മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറാണെന്ന് എം.ഇ.എസ് മാത്രമാണ് പരസ്യമായി വ്യക്തമാക്കിയിട്ടുള്ളത്. ഫീസ് കുറയ്ക്കുന്ന കാര്യത്തില്‍ ചില മാനേജ്‌മെന്റുകള്‍ക്ക് വിയോജിപ്പുണ്ട്. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ അസോസിയേഷന്‍ യോഗത്തില്‍ ശ്രമമുണ്ടാകും.
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കാമെന്ന ഫോര്‍മുലയാണ് എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ മുന്നോട്ടുവയ്ക്കുന്നത്. പാവപ്പെട്ട പത്തോളം വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കുന്നതിനായി പ്രത്യേക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. മറ്റ് മാനേജ്‌മെന്റുകളും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും അവര്‍ തയാറായാല്‍ ഫീസ് കുറയ്ക്കാന്‍ എം.ഇ.എസ്സും സന്നദ്ധമാകുമെന്നാണ് ഫസല്‍ ഗഫൂറിന്റെ പ്രതികരണം. എന്നാല്‍, സുപ്രിംകോടതി നിര്‍ദേശം മറികടന്ന് ഫീസില്‍ മാറ്റംവരുത്താന്‍ സാധിക്കുമോയെന്ന ആശങ്ക ചില മാനേജ്‌മെന്റുകള്‍ക്കുണ്ട്.
അതേസമയം സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായതോടെ പ്രതിപക്ഷ എം.എല്‍.എമാര്‍ ഏഴുദിവസമായി നിയമസഭയില്‍ നടത്തിവരുന്ന നിരാഹാരസമരവും ഇന്ന് ഒത്തുതീര്‍ന്നേക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് എം.കെ.മുനീര്‍ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ഫീസ് കുറയ്ക്കുന്ന കാര്യത്തില്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന നിര്‍ദേശം രമേശ് ചെന്നിത്തല ചര്‍ച്ചയില്‍ മുന്നോട്ടുവച്ചിരുന്നു.
ഇതേത്തുടര്‍ന്നാണു ഇന്നുരാവിലെ മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയാറായത്. സ്വകാര്യ മാനേജ്‌മെന്റുകള്‍തന്നെ ഫീസ് കുറയ്ക്കാമെന്ന് സന്നദ്ധത പ്രകടിപ്പിച്ചാല്‍ അതു നല്ലകാര്യമാണെന്നും പ്രശ്ങ്ങളെല്ലാം രമ്യമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളോട് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."