കണ്ണൂരില്‍ റോഡ് കൈയേറി പി.എസ്.സിയുടെ പരീക്ഷ; ജനം പെരുവഴിയില്‍
മയ്യില്‍: പൊതുനിരത്ത് കൈയേറി പി.എസ്.സിയുടെ പരീക്ഷ. പരീക്ഷിക്കപ്പെട്ടതോ ജനവും. കണ്ണൂര്‍-കാട്ടമ്പള്ളി റൂട്ടിലാണ് പി.എസ്.സി അധികൃതരുടെ ജനം പെരുവഴിയിലായ സംഭവങ്ങള്‍ അരങ്ങേറിയത്. ഫോറസ്റ്റ് ഗാര്‍ഡ് കായിക ക്ഷമതാ ടെസ്റ്റിനു വേണ്ടി കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡ് മുതല്‍ നാറാത്ത് വരെയുള്ള 2 കിലോ മീറ്റര്‍ റോഡാണ് രാവിലെ മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പി.എസ്.സി കയ്യടക്കി വച്ചത്.
റോഡ് പി.എസ്.സി കൈയേറിയതോടെ കണ്ണൂര്‍-കാട്ടാമ്പള്ളി കമ്പില്‍ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ ബസ് കിട്ടാതെ പെരുവഴിയിലായി. വളപട്ടണം പാലം അറ്റകുറ്റപണി തുടങ്ങിയതു മുതല്‍ മുഴുവന്‍ ട്രക്കുകളും വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നതിനാല്‍ രൂക്ഷമായ ഗതാഗത സ്തംഭനമാണ് അനുഭവപ്പെട്ടത്.
വളപട്ടണം പാലം അറ്റകുറ്റപണി തുടങ്ങിയതു മുതല്‍ മുഴുവന്‍ ട്രക്കുകളും വാഹനങ്ങളും ഇതുവഴി തിരിച്ചുവിട്ടതോടെ അപകടങ്ങളും ഇവിടെ പതിവായി. കഴിഞ്ഞ ദിവസം കമ്പില്‍ ബൈക്കിലിടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ ഒരു ട്രക്ക് ഓട്ടോ തൊഴിലാളികളും നാട്ടുകാരും പിന്തുടര്‍ന്ന്
പിടികൂടി. കൊല്ലറത്തിക്കല്‍ പള്ളിക്കു സമീപം ബസ്സില്‍ ട്രക്കിടിച്ച് ബസ്സ് വീഴുന്ന ഘട്ടം വരെയെത്തി. ഇതിനിടയിലാണ് ഗതാഗതം തടഞ്ഞു കൊണ്ടുള്ള പി.എസ്.സിയുടെ കായിക ക്ഷമതാ പരീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."