സ്റ്റോറേജ് ഗൂഗിള്‍ നോക്കിക്കോളും, എന്തിനും ഒന്ന് പറഞ്ഞാല്‍ മതി- ഗൂഗിളിന്റെ പിക്‌സല്‍ ഫോണ്‍ പുറത്തിറങ്ങി
ഒടുവില്‍ ഗൂഗിള്‍ തന്നെ സ്വന്തമായി ഫോണ്‍ പുറത്തിറക്കി. വെറുതെ ഇറക്കിയതല്ല, വിപണിയില്‍ മത്സരത്തിനൊരുങ്ങി തന്നെയാണ് ഗൂഗിളിന്റെ പുതിയ പുറപ്പാട്. ഗൂഗിളിന്റെ തന്നെ നെക്‌സസ് ഫോണുകളെയും ആപ്പിള്‍ ഫോണുകളെയും പിന്നിലാക്കാനുള്ള ഫീച്ചറുകളും പിക്‌സല്‍ എന്നു പേരിട്ടിരിക്കുന്ന ഫോണില്‍ ഒരുക്കിയിട്ടുണ്ട്.
സ്റ്റോറേജ് ഫുള്ളാണെന്ന നോട്ടിഫിക്കേഷന്‍ ഇനി നിങ്ങള്‍ക്ക് കാണേണ്ടി വരില്ലെന്നാണ് ഗൂഗിളിന്റെ വാഗ്ദാനം. സ്റ്റോറേജ് ഇത്രയാണെന്നുമില്ല, പിക്‌സല്‍ ഫോണില്‍ എത്ര ഫോട്ടോയെടുത്താലും എത്ര വീഡിയോ ഉള്‍ക്കൊള്ളിച്ചാലും അതേ റെസല്യൂഷനില്‍ സേവ് ചെയ്‌തോളും. ഗൂഗിള്‍ സ്‌റ്റോറേജ് എന്ന പുതിയ സംവിധാനം തന്നെ ഇതിനായി പുറത്തിറക്കിയാണ് മറ്റു ഫോണുകള്‍ക്കെല്ലാം വലിയൊരു വെല്ലുവിളി തീര്‍ത്തത്.
[caption id="attachment_126289" align="aligncenter" width="600"] ഫോണ്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ഗൂഗിള്‍ സി.ഇ.ഒ സുന്ദർ പിച്ചൈ[/caption]
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ന്യൂഗയിലാണ് ഫോണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗൂഗിളിന്റെ ഫോണ്‍ ആയതുകൊണ്ടു തന്നെ അപ്‌ഡേഷനുകള്‍ അപ്പപ്പോള്‍ ലഭിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.
പേഴ്‌സണല്‍ അസിസ്റ്റന്റായ ഗൂഗിള്‍ അസിറ്റന്റ് ഏറ്റവും പരിഷ്‌കരിച്ചാണ് പിക്‌സല്‍ ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. വീഡിയോ കാണാന്‍ അതിന്റെ ടൈറ്റിലോടു കൂടി ഗൂഗിള്‍ അസിസ്റ്റന്റിനോടു പറഞ്ഞാല്‍ മതി. യൂടൂബില്‍ ഉള്ള വീഡിയോ നമ്മള്‍ മാന്വലായി തുറക്കാതെ തന്നെ പ്ലേ ചെയ്യും.
ബ്ലാക്ക്, സില്‍വര്‍, ബ്ലൂ (ലിമിറ്റഡ് എഡിഷന്‍) എന്നീ നിറങ്ങളിലായാണ് ഫോണിന്റെ വരവ്. ഫോണിന്റെ വില ഇന്ത്യന്‍ രൂപ ഏകദേശം 67,000 രൂപയാണ്. ഒക്ടോബര്‍ 13 നു ശേഷം ഇന്ത്യയില്‍ പ്രീ ബുക്കിങ് തുടങ്ങും.
മറ്റു പ്രധാന ഫീച്ചറുകള്‍
- അലുമിനിയം യൂണിബോഡി, പോളിഷ്ഡ് ഗ്ലാസ്
- ഹൈ ഡെഫിനിഷന്‍ അമോള്‍ഡ് ഡിസ്‌പ്ലേ
- ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821
- ക്വാഡ് കോര്‍ 2X 2.15 ജിഗാ ഹെട്‌സ് പ്രൊസസര്‍
- 4 ജി.ബി റാം
- പിക്‌സല്‍ ഇംപ്രിന്റ് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
- 2770, 3450 എം.എ.എച്ച് ബാറ്ററി
- 12.3 എം.പി കാമറ
- 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക്
- ബ്ലൂടൂത്ത് 4.2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."