HOME
DETAILS

ആരോപണം അടിസ്ഥാന രഹിതമെന്ന് കൗണ്‍സിലര്‍ വൃദ്ധയുടെ പെന്‍ഷന്‍ വൈകിപ്പിച്ചെന്ന് നഗരസഭാ കൗണ്‍സിലര്‍ക്കെതിരേ പരാതി

  
backup
October 04 2016 | 18:10 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d


മാനന്തവാടി: വിധവയായ വൃദ്ധയ്ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കാതെ വൈകിപ്പിച്ചെന്ന് പരാതി. തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വാര്‍ധക്യകാല പെന്‍ഷന്‍ ഒരുമാസമായിട്ടും ലഭിച്ചിട്ടില്ലെന്നും ബാങ്കില്‍ അന്വേക്ഷിച്ചപ്പോള്‍ പെന്‍ഷന്‍ തുകയായ 9,300 രൂപ മാനന്തവാടി മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു വാങ്ങിയതായി അറിയാന്‍ കഴിഞ്ഞുവെന്നും കാണിച്ച് കണിയാരം സ്വദേശിയും വിധവയുമായ ചിന്നമ്മ മാനന്തവാടി എ.എസ്.പിക്കും സി.ഐക്കും പരാതി നല്‍കി.
ബിജുവിന്റെ വീട്ടില്‍ചെന്ന് അന്വേഷിച്ചപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് പണം നല്‍കാമെന്ന് പറയുകയും പീന്നീട് തരാതിരിക്കുകയും ചെയ്തു. അത് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ അയല്‍വാസിയുടെ കൈയില്‍ 6,000 രൂപ കൊടുത്തു വിടുകയായിരുന്നു. എന്നാല്‍ 9,300 രൂപ ലഭിക്കേണ്ടിടത്ത് 6,000 രൂപ മാത്രം തന്നപ്പോള്‍ താനത് നിഷേധിച്ചതായും വൃദ്ധ നല്‍കിയ പരാതിയില്‍ പറയുന്നു. വിധവ കൂടിയായ തന്റെ പണം തട്ടിയെടുത്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വൃദ്ധയുടെ പെന്‍ഷന്‍തുക തട്ടിയെടുത്ത മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ പി.ടി ബിജുവിന് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും  കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം മുനിസിപ്പല്‍ ഭരണസമിതിയോഗം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണസമിതി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം ഭരണസമിതിയോഗം ബഹിഷ്‌ക്കരിച്ചു. നടപടി വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മുന്‍സിപ്പല്‍ ഓഫിസിന് മുന്‍പില്‍ ധര്‍ണയും നടത്തി. എന്നാല്‍ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും വൃദ്ധ വീട്ടിലില്ലാത്തതിനാലാണ് ഏജന്റുമാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയാതിരുന്നതെന്നും പി.ടി ബിജു വ്യക്തമാക്കി. പെന്‍ഷന്‍ നല്‍കാനായി ചെന്ന സമയങ്ങളിലെല്ലാം വൃദ്ധ ബന്ധുവീട്ടിലായിരുന്നു. അതിനുശേഷം തിരികെ വന്ന് തന്നോട് പെന്‍ഷന്റെ കാര്യം ആവശ്യപ്പെട്ടപ്പോള്‍ ബന്ധപ്പെട്ട ഏജന്റുമാരെ താന്‍ വിവരം ധരിപ്പിച്ചിരുന്നതായും പിന്നീട് കൈയിലുണ്ടായിരുന്ന 6,000 രൂപ കൊടുത്തുവിടുകയുമായിരുന്നു. കഴിഞ്ഞദിവസം അവശേഷിക്കുന്ന തുകയായ 3,200 രൂപ  കൊടുക്കാന്‍ നോക്കുമ്പോഴാണ് 6,000 രൂപ അവര്‍ കൈപ്പറ്റാതിരുന്ന വിവരം അറിയുന്നതെന്നും ബിജു വ്യക്തമാക്കി. ഈ വിഷയത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും ബിജു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago