HOME
DETAILS

വാതക ചോര്‍ച്ച: കുഴിക്കാട് സ്‌കൂള്‍ ഫാക്ട് എല്‍.പി സ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനം

  
backup
October 04 2016 | 18:10 PM

%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f


കൊച്ചി: വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് കുട്ടികള്‍ക്ക് അസ്വാസ്ഥ്യമനുഭവപ്പെട്ട കുഴിക്കാട് വി.എച്ച്.എസ്.ഇ സ്‌കൂള്‍ രണ്ടുകിലോമീറ്റര്‍ അകലെയുള്ള ഫാക്ട് എല്‍.പി സ്‌കൂളിലേക്ക് മാറ്റാന്‍ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.
ഇപ്പോള്‍ താത്കാലികമായി എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് ഹാളുകളിലാണ് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത്. ഇതു ഒരുമാസത്തേക്കാണ്.
പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ താത്കാലികമായി നടത്തുന്നതിന് ഇന്നുമുതല്‍ സൗകര്യം ഒരുക്കാന്‍ സമീപത്തുള്ള സെന്റ് ജൂഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. ഫാക്ട് എല്‍.പിസ്‌കൂളില്‍ നിലവില്‍ താഴത്തെ നിലയില്‍ നാലും മുകള്‍ നിലയില്‍ നാലും വലിയ മുറികളുണ്ട്. ഇതു രണ്ടിലുമായി എട്ടുക്ലാസുകള്‍ തയാറാക്കാന്‍ കലക്ടര്‍ പൊതുമരാമത്തുവകുപ്പിന് നിര്‍ദേശം നല്‍കി.
ഒരുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണം. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി പൊതുമരാമത്തു വകുപ്പും സംരക്ഷണ വേലി ഉള്‍പ്പെടെയുളളവയുടെ നിര്‍മാണം നിര്‍മിതിയും നിര്‍വഹിക്കും.
വാതകചോര്‍ച്ചയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നു കലക്ടര്‍ അറിയിച്ചു. പുതിയ സ്ഥലം കണ്ടെത്തി സ്‌കൂള്‍ മുഴുവനായി അങ്ങോട്ടേക്കു മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസ് അറിയിച്ചു.
യോജ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. സ്‌കൂള്‍ ഒരുകാരണവശാലും മറ്റൊരു സ്‌കൂളിനോടു ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. അത് ഒരു സ്‌കൂള്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താന്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്. അതിനിടയില്‍ ഒരു സ്‌കൂളും പൂട്ടാന്‍ പാടില്ലെന്നു മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കേണ്ടിയിരിക്കുന്നു.
ഒരു താത്കാലിക പരിഹാരത്തിനപ്പുറം സ്ഥിരം സംവിധാനമാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ കെ.ബി ബാബുവിനെ കലക്ടര്‍ ഏല്‍പ്പിച്ചു. യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ജി ചിത്ര, ഫാക്ട് ജനറല്‍മാനേജര്‍മാരായ എന്‍.ആര്‍ രാമകൃഷ്ണന്‍, ആര്‍ കൃഷ്ണന്‍, പൊതുമരാമത്ത് വിഭാഗം എന്‍ജിനീയര്‍ ജോജി ആന്റണി, നിര്‍മിതി ജനറല്‍ മാനേജര്‍ പി.ജെ ജോര്‍ജ്, ഡെപ്യൂട്ടി കസക്ടര്‍ കെ.ബി ബാബു, പി.ടി.എ പ്രസിഡന്റ് കെ.പി ശിവന്‍, വടവുകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ ഷൈന്‍മോന്‍, ഹെഡ്മിസ്ട്രസ് ഷൈനി ഗ്രാമപഞ്ചായത്തംഗങ്ങള്‍, അധ്യാപകര്‍, ബി.പി.സി.എല്‍ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിലെ അസ്ഥിരത; സൂയസ് കനാല്‍ വരുമാനത്തില്‍ 7 ബില്യണ്‍ ഡോളറിന്റെ ഇടിവ്

International
  •  20 days ago
No Image

തോൽവിയിലും തലയെടുപ്പോടെ നിൽക്കാം; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ബുംറയുടെ സർവാധിപത്യം

Cricket
  •  20 days ago
No Image

ഉമ തോമസിന്റെ അപകടം: പരിപാടിയുടെ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍

Kerala
  •  20 days ago
No Image

'വേദനയുണ്ട്, നിങ്ങളുടെ സഹോദരനായി എപ്പോഴും കൂടെയുണ്ടാകും; തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്ക് കത്തുമായി വിജയ്

National
  •  20 days ago
No Image

കുവൈത്ത് ; പ്രവാസികളുടെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ഔദ്യോഗിക രേഖയായി അംഗീകരിക്കും

Kuwait
  •  20 days ago
No Image

ഉമാ തോമസിന്റെ തലയുടെ പരുക്ക് ഗുരുതരമല്ല, ശ്വാസകോശത്തിലെ ചതവും രക്തം കെട്ടിക്കിടക്കുന്നതും ആശങ്ക; വെന്റിലേറ്ററില്‍ തുടരും

Kerala
  •  20 days ago
No Image

നിതീഷ്‌കുമാറിന്റെ ബി ടീം; പ്രശാന്ത് കിഷോറിനെതിരെ ആഞ്ഞടിച്ച് തേജ്വസി യാദവ്

Trending
  •  20 days ago
No Image

ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; ക്യാപ്റ്റന്മാരിൽ രണ്ടാമനായി പാറ്റ് കമ്മിൻസ്

Cricket
  •  20 days ago
No Image

 രാജു എബ്രഹാം സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയില്‍ ആറ് പുതുമുഖങ്ങള്‍

Kerala
  •  20 days ago
No Image

മെൽബണിൽ ഇന്ത്യ വീണു;; ഓസ്‌ട്രേലിയക്ക് കൂറ്റൻ വിജയം

Cricket
  •  20 days ago