ആയുര്‍വേദ ആശുപത്രിയില്‍ നിയമനം
കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയിലെ ഗവ. ആയുര്‍വേദ ആശുപത്രികളിലേക്ക് യോഗാ ഡെമോണ്‍സ്ട്രേറ്റര്‍, തെറാപ്പിസ്റ്റ് എന്നീ തസ്തികകളില്‍ നിശ്ചിത കാലയളവില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളള ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു.
ആയുര്‍വേദ തെറാപ്പിസ്റ്റ്അറ്റന്ഡര്, യോഗ്യത ഡി.എ.എം.ഇ അംഗീകാരമുളള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്, പ്രായം 2040 കൂടിക്കാഴ്ച ഒക്ടോബര്‍ ആറ് രാവിലെ 10.30ന്.യോഗാ ഡെമോണ്‍സ്ട്രേറ്റര്‍ യോഗ്യത ബി.എന്‍.വൈ.എസ്എം.എസ്.സി യോഗ എം.ഫില്‍ യോഗ കേരള സര്‍വകലാശാലയില്‍ നിന്നും ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്.
കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് ശേഷം 2.30ന്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും പകര്‍പ്പും സഹിതം നാളെ എറണാകുളം തമ്മനത്തുളള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ല മെഡിക്കല്‍ ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04842335592.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."