വ്യാജ പാസ് നിര്‍മിച്ച് മണ്ണ് കടത്ത്: ജിയോളജി വിഭാഗം പൊലിസില്‍ പരാതി നല്കി
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കല്ലംപാറയില്‍ മണ്ണ് മാഫിയയുടെ വിഹാരം. വ്യാജ പാസ് നിര്‍മിച്ച് ലോഡ് കണക്കിന് മണ്ണ് കടത്തിയതായി ജിയോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതിനെതിരേ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജിയോളജി വകുപ്പ് പൊലിസില്‍ പരാതി നല്കി.
മണ്ണെടുപ്പിന് അനുമതി തേടി നേരത്തെ സ്വകാര്യ വ്യക്തികള്‍ തെക്കുംകര പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് ഈ അപേക്ഷ തള്ളി ഇതിനെതിരെ അപേക്ഷകര്‍ കോടതിയെ സമീപിക്കുകയും കോടതി നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കുകയും ജിയോളജി വകുപ്പിനോട് പാസ് നല്കാന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിയോളജി വകുപ്പ് 80 പാസുകള്‍ വിതരണം ചെയ്തു. എന്നാല്‍ ഈ പാസുപയോഗിച്ച് മണ്ണ് ലോബി അതിവിദഗ്ധമായി വ്യാജ പാസുകള്‍ നിര്‍മിക്കുകയായിരുന്നു. ഇതുമായി നൂറു കണക്കിന് ലോഡ് മണ്ണ് കടത്തുകയും ചെയ്തു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജിയോളജി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിപ്പിയപ്പോഴാണ് വന്‍ കൃത്രിമം കണ്ടെത്തിയത്. തുടര്‍ന്ന് വടക്കാഞ്ചേരി പൊലിസിന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."