HOME
DETAILS
MAL
എല്‍.പി, യു.പി അധ്യാപക നിയമനം: കെ - ടെറ്റ് നിര്‍ബന്ധമാക്കി
backup
October 04 2016 | 19:10 PM
പെരുമണ്ണ: സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപക നിയമനത്തിന് കെ - ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2016 ഓഗസ്റ്റ് 30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ജി.ഒ (പി) നമ്പര്‍ 14516 ഉത്തരവിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഉത്തരവനുസരിച്ച് ഇനി മുതല്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപക ജോലിക്ക് കെ - ടെറ്റ് നിര്‍ബന്ധമാണ്.
സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റു യോഗ്യതയ്ക്ക് പുറമേയാണിത്. എല്‍.പി, യു.പി സ്‌കൂള്‍ അസിസ്റ്റന്റ്,ഭാഷാ അധ്യാപകര്‍, സ്‌പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവര്‍ക്കെല്ലാം യോഗ്യതാ പരീക്ഷ നിര്‍ബന്ധമാണ്.
എയ്ഡഡ് സ്‌കൂളുകളില്‍ ഉത്തരവ് നേരത്തേ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."