കാന്റീന്‍ നടത്തിപ്പിനെ ചൊല്ലി കുടുംബശ്രീകള്‍ തമ്മില്‍ കലഹം പി.കെ ബിജുവിനെതിരേ കോണ്‍ഗ്രസ് രംഗത്ത്
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയില്‍ കാന്റീന്‍ നടത്തിപ്പിനെ ചൊല്ലി കുടുംബശ്രീ കമ്മിറ്റികള്‍ തമ്മില്‍ കലഹം. മുന്‍ മുണ്ടത്തിക്കോട് പഞ്ചായത്തിലെ സ്വാദ് കുടുംബശ്രീയും മുളങ്കുന്നത്ത്കാവ് പഞ്ചായത്തിലെ അന്നപൂര്‍ണ കുടുംബശ്രീയുമാണ് കാന്റീന്‍ നടത്തിയിരുന്നത്. എന്നാല്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടു കുടുംബശ്രീ യൂനിറ്റുകളയും ആശുപത്രി അധികൃതര്‍ പുറത്താക്കിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. ഇതിനിടയില്‍ മുണ്ടത്തിക്കോട് സ്വാദിനു കാന്റീന്‍ തുറന്നുനല്‍കിയതാണ് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. തുറന്ന കാന്റീനിനു മുന്നില്‍ അന്നപൂര്‍ണ കുടുംബശ്രീ അംഗങ്ങള്‍ കുത്തിയിരിപ്പ് നടത്തിയതോടെ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. സമരത്തിനു പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. പി.കെ ബിജു എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഏകപക്ഷീയമായി കാന്റീന്‍ തുറന്നുകൊടുക്കാന്‍ ഇടയാക്കിയതെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ ഡി.സി.സി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജിജോ കുരിയന്‍, എന്‍.ആര്‍ സതീശന്‍, അഡ്വ. സണ്ണി തോമാസ്, കെ.ആര്‍ കൃഷ്ണന്‍കുട്ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."