കോഴിക്കുളങ്ങരയില്‍ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് കോഴിക്കുളങ്ങരയില്‍ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം. മൂന്ന് ആടുകള്‍ ചത്തു. ഒരു ആടിന് സാരമായ നിലയില്‍ കടിയേറ്റു. കോഴിക്കുളങ്ങര പാലത്തിങ്കല്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെ മൂന്ന് ആടുകളെയാണ് കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയത്. രണ്ട് ആടുകളെ ചത്ത നിലയില്‍ കൂടിന് അകത്തും, ഒരെണ്ണത്തിനെ പുറത്തുമാണ് കണ്ടെത്തിയത്. ഒരു ആട് കടിയേറ്റ നിലയിലുമാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വീടിന്റെ പിറകു വശത്തുള്ള ആട്ടിന്‍ കൂട്ടില്‍ നിന്നും ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ഓടിയെത്തിയപ്പോഴേക്കും ആടുകള്‍ ചത്തിരുന്നു. വീട്ടുകാര്‍ എത്തുമ്പോള്‍ ഒരു ഇടത്തരം ആടിന്റെ വലിപ്പത്തിലുള്ള തവിട്ട് നിറത്തിലുള്ള നല്ല ആരോഗ്യമുള്ള ഒരു ജീവി പാഞ്ഞു പോകുന്നത് കണ്ടതായി ഉണ്ണികൃഷ്ണന്റെ ഭാര്യ ജയശ്രീ പറഞ്ഞു.
കൊന്നത് പുലിയാണെന്ന് ഇപ്പോഴും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് നിഷേധിച്ചു. ഈ വീട്ടില്‍ നിന്നും ഏകദേശം ഇരുനൂറ് മീറ്റര്‍ മാത്രം ദൂരെയുള്ള ചൂളക്കടവില്‍ ഖാലിദിന്റെ വീട്ടിലെ അഞ്ച് ആടുകളെയാണ് കഴിഞ്ഞ രണ്ടാഴ്ച മുമ്പ് അജ്ഞാത ജീവി കടിച്ച് കൊന്നിരുന്നത്. അന്ന് വീട്ടുപരിസരത്ത് കണ്ട കാല്‍പ്പാടുകള്‍ നാട്ടുകാരില്‍ പുലിയാണെന്ന സംശയം ജനിപ്പിച്ചിരുന്നു. എന്നാല്‍ സംഭവസ്ഥലത്ത് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കുറുക്കന്‍മാരാണ് ആക്രമണം നടത്തിയതെന്നാണ് പറഞ്ഞിരുന്നത്. വീണ്ടും രണ്ടാഴ്ചക്കുള്ളില്‍ അജ്ഞാതജീവിയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടതോടെ പ്രദേശത്തുകാര്‍ ഭീതിയിലായി. കാട്ടുപൂച്ചയുടെ ആക്രമണമാകാനാണ് സാധ്യതയെന്ന് സംഭവസ്ഥലം പരിശോധിച്ച റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.പി ശ്രീകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോസ്പ്രകാശ്, വാച്ചര്‍ സേവ്യര്‍ എല്‍തുരുത്ത്, ഫിലിപ്പ് കൊറ്റനല്ലൂര്‍ എന്നിവര്‍ പറഞ്ഞു. ആടുകളെ മൃഗഡോക്ടര്‍ എത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തി.
ഫോട്ടോ - പുല്ലൂറ്റ് കോഴിക്കുളങ്ങരയില്‍ അജ്ഞാതജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തതിനെ തുടര്‍ന്ന് വനം വകുപ്പ് അതികൃധര്‍ പരിശോധന നടത്തുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."