തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന തീരദേശ ഇടനാഴി വരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മത്സ്യബന്ധന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന കോസ്റ്റല്‍ കണക്ടിവിറ്റി ഗ്രീന്‍ കോറിഡോര്‍ എന്ന പേരില്‍ റോഡ് നിര്‍മിക്കുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ. നിയമസഭയില്‍ ഫിഷറീസ് വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. തുറമുഖ എഞ്ചിനിയറിങ് വകുപ്പിനുകീഴിലാണ് പാത നിര്‍മിക്കുക.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തും. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേരള ഫിഷ് മാര്‍ക്കറ്റിങ് ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് ബില്‍ കൊണ്ടണ്ടുവരുന്നത്. മത്സ്യച്ചന്തകളുടെ നിയന്ത്രണവും ബില്ലില്‍ ഉള്‍പെടുത്തും. ഇടനിലക്കാരെ ഒഴിവാക്കി മത്സ്യഫെഡ് മുഖേന തൊളിലാളികള്‍ക്ക് നേരിട്ട് മത്സ്യം ലേലംചെയ്തു വില്‍ക്കാന്‍ അവസരമുണ്ടണ്ടാക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ടാകും. ഭവനരഹിതരായ 3,650 മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വര്‍ഷം വീടു നിര്‍മിച്ചു നല്‍കും. അടുത്ത അഞ്ചുവര്‍ഷം കൊണ്ടണ്ട് എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും വീടു ലഭ്യമാക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
റസിഡന്‍ഷല്‍ സംവിധാനമുള്ള ഫിഷറീസ് സ്‌കൂളുകളില്‍ ഹോസ്റ്റലില്‍ താമസിക്കാത്തവര്‍ക്കും പ്രവേശനം നല്‍കും. സ്‌കൂളിനോട് അനുബന്ധിച്ചുള്ള ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ പ്രവേശനം. എന്നാല്‍ സ്‌കൂള്‍ ഹോസ്റ്റലുകളുടെ ശോചനീയാവസ്ഥ മൂലം കുട്ടികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണ്. ഹോസ്റ്റലുകളിലെ സൗകര്യം മെച്ചപ്പെടുത്തും. കടലിലെ മത്സ്യസമ്പത്ത് ചൂഷണം ചെയ്യുന്നത് നിയന്ത്രിക്കാന്‍ മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ബില്‍ ഭേദഗതി ചെയ്യും. ഭക്ഷ്യയോഗ്യമായ 58 ഇനം മത്സ്യങ്ങളില്‍ 14 ഇനങ്ങളുടെ കുഞ്ഞുങ്ങളെ പിടിക്കുന്നതിന് നിലവില്‍ നിയന്ത്രണമുണ്ടണ്ട്. ഇതുകൊണ്ടണ്ട് ഫലമുണ്ടണ്ടാകാത്തതിനാല്‍ ബാക്കിയുള്ള ഇനങ്ങളെ കൂടി പട്ടികയില്‍ ഉള്‍പെടുത്തും.
മത്സ്യച്ചന്തകളുടെ ശുചിത്വവും നിയമത്തില്‍ നിര്‍ബന്ധമാക്കും. ചന്തകള്‍ വനിതാസൗഹൃദമാക്കും. ചന്തകളില്‍ കച്ചവടത്തിനെത്തുന്ന സ്ത്രീകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളുണ്ടാക്കും. 200 പുതിയ മത്സ്യഭവനുകള്‍ നിര്‍മിക്കും. കടലില്‍ അപകടമുണ്ടാകുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ മറൈന്‍ ആംബുലന്‍സ് സര്‍വിസ് ആരംഭിക്കും. 2008 ഡിസംബര്‍ മൂന്നുവരെ എടുത്തിട്ടുള്ള വായ്പകളും മത്സ്യത്തൊഴിലാളി കടാശ്വാസ പരിധിയിലുള്‍പെടുത്തും. 2007 വരെയുള്ള കടങ്ങള്‍ക്കാണ് നിലവില്‍ ഇളവുള്ളത്. കടാശ്വാസ പരിധി 75,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കും. കടല്‍ക്ഷോഭത്തില്‍ വള്ളം നശിച്ചാല്‍ കടാശ്വാസപരിധിയില്‍ ഉള്‍പെടുത്തി ഒരു ലക്ഷം രൂപ സബ്‌സിഡി നല്‍കും. ഉള്‍നാടന്‍ മത്സ്യോല്‍പാദനം പ്രതിവര്‍ഷം 40,000 ടണ്ണില്‍ നിന്ന് 80,000 ടണ്ണാക്കി മാറ്റാന്‍ 16 ഹാച്ചറി യൂനിറ്റുകള്‍ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."