കനകമല അറസ്റ്റ്; പോപ്പുലര്‍ ഫ്രണ്ട് നിരീക്ഷണത്തില്‍
കോഴിക്കോട്: ഐ.എസ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തവരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ഉള്‍പ്പെട്ടത് സംഘടനയെ പ്രതിരോധത്തിലാക്കുന്നു.
പുതിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘടന അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
പിടികൂടിയ സംഘത്തില്‍ ഉള്‍പ്പെട്ട തിരൂര്‍ പൊന്മുണ്ടം സ്വദേശി സഫ്വാന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും സംഘടനയുടെ പത്രത്തിലെ ജീവനക്കാരനുമാണ്. വൈലത്തൂര്‍ യൂനിറ്റിലെ പ്രവര്‍ത്തകനായ സഫ്വാനെ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നുപറഞ്ഞ് സംഘടന പുറത്താക്കിയിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നെങ്കിലും ഇതുവരെ കൃത്യമായ തെളിവുകളുണ്ടായിരുന്നില്ല. പ്രവര്‍ത്തകര്‍ക്കെതിരേ ആരോപണം തെളിയിക്കുന്ന രീതിയിലുള്ള കേസും ഉണ്ടായിരുന്നില്ല.
എന്നാല്‍ സംഘടനയുടെ മുഖപത്രത്തിലെ ജീവനക്കാരനും സംഘടനാപ്രവര്‍ത്തകനുമായ ഒരാളെ ഐ.എസുമായി ബന്ധപ്പെട്ട കേസില്‍ പിടികൂടിയതോടെയാണ് സംഘടന പ്രതിരോധത്തിലായത്.
സംഘ്പരിവാറിനെതിരേ ശക്തമായ പ്രതിരോധവുമായി കോഴിക്കോട്ട് സമ്മേളനം നടത്തിയതിനു പിന്നാലെയാണ് പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്യുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് കോട്ടക്കല്‍ പൊലിസ് സ്റ്റേഷന് അക്രമിച്ച കേസിലും സഫ്്വാന് പ്രതിയായിരുന്നു. അതിനിടെ, സംഘടനക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന വാര്‍ത്ത ജനറല്‍ സെക്രട്ടറി കെ.എച്ച് നാസര്‍ നിഷേധിച്ചു.
അറസ്റ്റിലായ സഫ്വാനെ സഘടനയില്നിന്ന് പുറത്താക്കിയതായും കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട മറ്റുള്ളവര്‍ക്ക് സംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."