HOME
DETAILS

അനധികൃത സ്വത്ത് സമ്പാദനം: ബാബുവിനെതിരേ നിര്‍ണായക തെളിവുകള്‍

  
backup
October 04 2016 | 19:10 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8-4

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ മുന്‍ മന്ത്രി കെ.ബാബു അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. ബിനാമികളെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി കേസെടുത്ത ബാബുറാം, മോഹനന്‍ എന്നിവരുമായി ബാബു നിരന്തരം ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകളാണ് വിജിലന്‍സിന് ലഭിച്ചത്.
 കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കെ.ബാബുവും ബാബുറാമും 150 ലേറെ തവണ ബന്ധപ്പെട്ടിരുന്നെന്ന് മൊബൈല്‍ സേവനദാതാക്കള്‍ നല്‍കിയ രേഖയിലുണ്ട്. ബാബുറാം, മോഹനന്‍ എന്നിവരുമായി വ്യക്തിപരമായി അടുപ്പമില്ലെന്നാണ് വിജിലന്‍സ് റെയ്ഡ് നടന്നതിനുപിന്നാലെ ബാബു വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ് ബാബുറാമുമായുള്ള പരിചയമെന്നും ബേക്കറി ശൃംഖലയുടെ ഉടമയായ മോഹന നുമായി അടുപ്പമില്ലെന്നും ബാബു വിശദീകരിച്ചിരുന്നു.
എന്നാല്‍, ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍  തെളിവായി വിജിലന്‍സ് അന്വേഷണസംഘത്തിന് ലഭിച്ചതോടെ നിര്‍ണായകമായ തെളിവായി മാറി. അതിനിടെ, ഡിവൈ.എസ്.പി കെ.ആര്‍ വേണുഗോപാലന്‍ കതൃക്കടവിലെ വിജിലന്‍സ് ഓഫിസില്‍ ബാബുറാമിനെ വിളിച്ചുവരുത്തി ഇന്നലെ ചോദ്യംചെയ്തു. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളും തുടര്‍പരിശോധനകളില്‍ ലഭിച്ച രേഖകളും മുന്‍നിര്‍ത്തിയുള്ള പ്രാഥമിക ചോദ്യം ചെയ്യലാണ് നടന്നതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. വിശദമായ ചോദ്യംചെയ്യല്‍ ഘട്ടംഘട്ടമായി നടത്താനാണ് തീരുമാനം. ഭൂമി ഇടപാടിന് ഉപയോഗിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളും ബാബുറാമിനോട് ആരാഞ്ഞു. ഇയാള്‍ നല്‍കിയ വിശദീകരണങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം വീണ്ടും ഇയാളെ ചോദ്യം ചെയ്യും.തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബാബുറാം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago