HOME
DETAILS
MAL
സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും
backup
October 04 2016 | 19:10 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.
കെ.ഡി പ്രസേനന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സാക്ഷരതാമിഷന്റെ കീഴില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 2,239 പ്രേരക്മാരാണുള്ളത്. ബ്ലോക്ക് അടിസ്ഥാനത്തിലുള്ള തുടര്‍വിദ്യാകേന്ദ്രത്തില്‍ പ്രേരകിന് 2,900 രൂപയും അസി. പ്രേരകിന് 2,500 രൂപയും ജില്ലാ കേന്ദ്രങ്ങളില്‍ യഥാക്രമം 3,800, 2,900 നിരക്കിലുമാണ് ഓണറേറിയം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."