HOME
DETAILS

പാലിയേക്കര സമാന്തരപാത പൊലിസ് സഹായത്തോടെ വീണ്ടും അടച്ചു

  
backup
October 04 2016 | 19:10 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%aa%e0%b5%8a

തൃശൂര്‍: ശനിയാഴ്ച രാത്രി  പാലിയേക്കര സമാന്തരപാത പൊലിസ് സഹായത്തോടെ അധികൃതര്‍ വീണ്ടും അടച്ചു. യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന നടപടിയില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ടോള്‍ നല്‍കാതെ വാഹനങ്ങള്‍കടന്നുപോകുന്നതിനുള്ള പഴയ ദേശീയപാതയില്‍ ടോള്‍ കമ്പനി കെട്ടിയ തടസമാണ് കഴിഞ്ഞദിവസം പൊളിച്ചുനീക്കിയത്.
അതേസ്ഥലത്താണ് കഴിഞ്ഞ ദിവസം രാത്രി രണ്ടിനു വന്‍ പൊലിസ് സന്നാഹത്തോടെ അധികൃതര്‍ ചെറുവാഹനങ്ങള്‍ക്കുപോലും തടസമാകുന്ന വിധത്തില്‍ ഇരുമ്പുതൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചത്.
പ്രത്യേകം തയാറാക്കിയ ഇരുമ്പുതൂണുകള്‍ ഇവിടെയെത്തിക്കുകയായിരുന്നു. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അറുത്തുമാറ്റിയ ഇരുമ്പുതൂണുകള്‍ നീക്കം ചെയ്യാതെയാണ് പുതിയത് സ്ഥാപിച്ചത്. കോടതി അലക്ഷ്യമാകുമെന്നതിനാലാണ് സമാന്തരപാത വീണ്ടും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് കലക്ടറുടെ വിശദീകരണം.
തടസം മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ, മനുഷ്യാവകാശ സംഘടനാപ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പി.ഡബ്ല്യു.ഡിക്കും ഹൈവേ അതോറിറ്റിക്കും തടസം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ടര്‍ ഡോ. എ. കൗശിഗന്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ നാഷനല്‍ ഹൈവേ അതോറിറ്റി പരിശോധനയ്ക്കു എത്തുകയും ചെയ്തു.
പരിശോധനയില്‍ പുതുക്കാട് മണലി ഭാഗത്തുനിന്നു പുലക്കാട്ടുകരയിലേക്കു പോകുന്നവഴി ടോള്‍ കമ്പനി വലിയ ഇരുമ്പ് റെയില്‍ പ്ലെയ്റ്റുകള്‍ ഉപയോഗിച്ചു ഗതാഗതം തടസപ്പെടുത്തിയതായി കണ്ടെത്തുകയും ചെയ്തു.
കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ നാഷനല്‍ ഹൈവേ അധികതൃതരോ ടോള്‍ കമ്പനിയോ  തയാറായിരുന്നില്ല.
ഈ ഘട്ടത്തിലാണ് ജനകീയമായി തടസങ്ങള്‍ നീക്കം ചെയ്തതെന്ന് സി.പി.ഐ (എം.എല്‍) നേതാക്കള്‍ പറഞ്ഞിരുന്നു. തടസം നീങ്ങിയതോടെ വാഹനങ്ങള്‍ക്കു ഇതുവഴി ടോള്‍ നല്‍കാതെ കടന്നുപോകാവുന്ന നിലയായിരുന്നു. പാലിയേക്കരയിലെ സമാന്തരപാത തുറക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടി തുടങ്ങിയ ഘട്ടത്തിനിടെയാണ് കഴിഞ്ഞദിവസം ഇരുമ്പുതൂണുകള്‍ മുറിച്ചുമാറ്റിയ സംഭവം ഉണ്ടായത്. ഇതിനെതിരേ ടോള്‍ കമ്പനി പൊലിസിലും മറ്റും പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ തൂണുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയെന്നാണ് പറയുന്നത്.
ഇതു ടോള്‍കമ്പനിയും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നു ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്ദംപിള്ളി ആരോപിച്ചു. 400 കോടി രൂപ നാലുവര്‍ഷത്തിനുള്ളില്‍ പിരിച്ചെടുത്തതായാണ് ടോള്‍ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുള്ളത്.
ഇതു യാഥാര്‍ഥ കണക്കല്ലെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ ഉത്തരവിട്ട പാലിയേക്കരയിലെ സമാന്തര റോഡ് പൊലിസിന്റെ അകമ്പടിയോടെ വീണ്ടും അടച്ചുപൂട്ടിയ സര്‍ക്കാര്‍ ബി.ഒ.ടി ടോള്‍ കമ്പനിയുടെ ഏജന്റാണെന്ന് തെളിയിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago