HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍

  
backup
October 04 2016 | 19:10 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-42

സൗജന്യ പരിശീലനം
എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഇംഗ്ലീഷ് കമ്മ്യൂനിക്കേഷന്‍ സ്‌കില്‍ പരിശീലന പരിപാടി 17 മുതല്‍ 21 വരെ നടത്തും. യോഗ്യത: ബിരുദം. ഉയര്‍ന്ന പ്രായപരിധി 35 വയസ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ൗഴയസീ്വറ.ലാു.ഹയൃ@സലൃമഹമ.ഴീ്.ശി ഒക്‌ടോബര്‍ 15-നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0494 2405540, 9496759202.  

ഒഴിവുകള്‍
എന്‍ജിനിയറിങ് കോളജിലെ (സി.യു.ഐ.ഇ.ടി) മെക്കാനിക്കല്‍ എന്‍ജിനിയറിങ്് വിഭാഗത്തിലേക്ക് രണ്ടു ഇന്‍സ്ട്രക്ടര്‍മാരെയും ഒരു ട്രേഡ്‌സ്മാനെയും (സ്മിത്തി) താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏഴിന് രാവിലെ 10.30ന് സി.യു.ഐ.ഇ.ടി ഓഫിസില്‍ വെച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിവിരങ്ങള്‍ ംംം.രൗശല.േശിളീ വെബ്‌സൈറ്റില്‍.  

അപേക്ഷ ക്ഷണിച്ചു
ഹെല്‍ത്ത് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫിസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 19. യോഗ്യത: എം.ബി.ബി.എസ് ഡിഗ്രിയും മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനും അഞ്ചു വര്‍ഷത്തെ ജോലി പരിചയവും. പ്രായം: 2016 ജനുവരി ഒന്നിന് 60 വയസ് കവിയരുത്. പ്രതിമാസ മൊത്ത വേതനം: 45,000 രൂപ. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.  
   
പരീക്ഷകള്‍ മാറ്റി
ഒക്‌ടോബര്‍ അഞ്ചിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

സ്‌പോട്ട് പെയ്‌മെന്റ് ക്യാംപ്
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബി.എബി.എസ്.സിബി.കോംബി.ബി.എ (സി.സി.എസ്.എസ്-നവംബര്‍ 2015) സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനുള്ള സ്‌പോട്ട് പെയ്‌മെന്റ് ക്യാംപ് ആറിന് സര്‍വകലാശാലാ ലൈഫ്‌ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ നടക്കും. മാര്‍ക്കുകളും ബില്ലും സഹിതം എല്ലാ ചീഫ് എക്‌സാമിനര്‍മാരും ഉച്ചക്ക് രണ്ടിനകം ക്യാംപില്‍ ഹാജരാകണം.

പരീക്ഷ
ഡിപ്ലോമ ഇന്‍ ജെമ്മോളജി സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 19-ന് രാവിലെ 9.30-ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ്  ആന്‍ഡ് കാറ്ററിങ് സയന്‍സ്‌ളിനറി ആര്‍ട്‌സ് (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ പരീക്ഷ 21-ന് ആരംഭിക്കും.  
എട്ടാം സെമസ്റ്റര്‍ ബി.ടെക്പാര്‍ട്ട് ടൈം ബി.ടെക് (2009 സ്‌കീം) സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ ഒന്‍പതിന് ആരംഭിക്കും.  
വിദൂരവിദ്യാഭ്യാസം രണ്ടാം വര്‍ഷ ബി.എബി.എസ്.സിബി.കോംബി.ബി.എബി.എ അഫ്‌സല്‍-ഉല്‍-ഉലമ പാര്‍ട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ്, ഒന്നാം വര്‍ഷ ബി.എ-പി.ഒ.ടി സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് നവംബര്‍ ഒന്‍പതിന് ആരംഭിക്കും.  

പരീക്ഷാ അപേക്ഷ
റഗുലര്‍പ്രൈവറ്റ്‌വിദൂരവിദ്യാഭ്യാസം അവസാന വര്‍ഷ ബി.എബി.എസ്.സിബി.കോംബി.ബി.എബി.എ അഫ്‌സല്‍-ഉല്‍-ഉലമ പാര്‍ട്ട് മൂന്ന് സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഏഴു മുതല്‍ 28 വരെയും 150 രൂപ പിഴയോടെ നവംബര്‍ നാലു വരെയും അപേക്ഷിക്കാം. ആല്‍ഫാ-ന്യൂമെറിക് രജിസ്റ്റര്‍ നമ്പറുള്ളവര്‍ ഓണ്‍ലൈനിലും ന്യൂമെറിക് രജിസ്റ്റര്‍ നമ്പറുള്ളവര്‍ സാധാരണ ഫോമിലും അപേക്ഷിക്കണം. ഇത് യു.ജി-വാര്‍ഷിക പാറ്റേണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവസാന അവസരമായിരിക്കും.
ടീച്ചര്‍ എഡ്യുക്കേഷന്‍ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും രണ്ടാം സെമസ്റ്റര്‍ ബി.എഡ് (2012-14 പ്രവേശനം) സപ്ലിമെന്ററി  പരീക്ഷക്ക് ഏഴു മുതല്‍ പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇത് 2012-14 പ്രവേശനം ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന അവസരമായിരിക്കും.  
ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ്.സി നഴ്‌സിംഗ് സപ്ലിമെന്ററി (2008, 2009 പ്രവേശനം മാത്രം) പരീക്ഷകള്‍ക്ക് 19 വരെയും 150 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇത് 2008 പ്രവേശനം വിദ്യാര്‍ഥികള്‍ക്കുള്ള അവസാന അവസരമായിരിക്കും.

എസ്.ഡി.ഇ എം.ബി.എ ട്യൂഷന്‍ ഫീ
വിദൂരവിദ്യാഭ്യാസം എം.ബി.എ (2015 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ട്യൂഷന്‍ ഫീ 10,000 രൂപ പിഴകൂടാതെ 15 വരെയും 100 രൂപ പിഴയോടെ 31 വരെയും അടക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എ ഡിസംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

ബിരുദ പരീക്ഷകളുടെ
സിലബസ്
സി.സി.എസ്.എസ്‌സി.യു.സി.എസ്.എസ് ഒഴികെയുള്ള വിവിധ ബിരുദ പരീക്ഷകളുടെ 2016-ലെ സിലബസ് അവസരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago