എയര്‍ഇന്ത്യയില്‍ ഹാന്‍ഡിമാന്‍, സ്റ്റോഴ്‌സ് ഏജന്റ്
എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസസ് ലിമിറ്റഡ് ഹാന്‍ഡിമാന്‍, സ്റ്റോഴ്‌സ് ഏജന്റ് തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹാന്‍ഡിമാന്‍ തസ്തികയില്‍ 95ഉം സ്റ്റോഴ്‌സ് ഏജന്റ് തസ്തികയില്‍ 65ഉം ഒഴിവുകളാണുള്ളത്. കരാറടിസ്ഥാനത്തില്‍ ന്യൂഡല്‍ഹിയിലാണ് നിയമനം. സ്റ്റോഴ്‌സ് ഏജന്റ് തസ്തികയിലേക്കു ബിരുദമാണ് യോഗ്യത. എയര്‍ലൈന്‍ മേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. ഹാന്‍ഡിമാന്‍ തസ്തിയിലേക്ക് പത്താം ക്ലാസും വ്യോമയാനമേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. അപേക്ഷാ ഫസ് 500 രൂപയാണ്. ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടച്ചതിന്റെ രേഖ ഇന്റര്‍വ്യൂവിന് ഹാജരാക്കണം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 13, 14 തിയതികളില്‍ ങങ MATERIALS MANAGEMENT DEPTT. GSD BUILDING, IGIA T2, NEW DELHI110037 എന്ന വിലാസത്തിലുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ ഓഫിസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
സ്റ്റോഴ്‌സ് ഏജന്റ് തസ്തികയിലേക്ക് ഒന്‍പത് മുതല്‍ 12 വരെയും ഹാന്‍ഡിമാന്‍ തസ്തികയിലേക്ക് ഉച്ചയ്ക്കുശേഷം രണ്ട് മുതല്‍ അഞ്ചു വരെയുമാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് http:www.airindia.inareers.htm കാണുക.
ഡി.എഡ് പരീക്ഷ;
വിജ്ഞാപനമായി
നവംബറില്‍ നടക്കേണ്ട ഡി.എഡ് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ നവംബര്‍ ഏഴ് മുതല്‍ 13 വരെ നടക്കും.
കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ നാല് മുതല്‍ ഓണ്‍ലൈനായി നടത്തണം. വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in) ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."