പ്ലാസ്റ്റിക് റീസൈക്കിളിങ് പദ്ധതിയുമായി വ്യാപാരികളും പഞ്ചായത്തും
കുട്ടനാട്: വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന മാരകരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിന്റേയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റേയും സഹകരണത്തോടെ പ്ലാസ്റ്റിക് പുന:ചക്രമണ പദ്ധതിക്ക് തുടക്കം കുറിച്ചു. മാലിന്യ മുക്ത എടത്വ എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടനാട് താലൂക്ക് പ്രസിഡന്റ് ജോണ്സണ് എം. പോള്‍ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കോശി കുര്യന് അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബൈജു ജോസ്, റോസമ്മ ആന്റണി, തോമസ്കുട്ടി, ജയിന് മാത്യു, തങ്കച്ചന് ആശാംപറമ്പില്‍, എം.വി. സുരേഷ്, അനിത, ദീപാ ഗോപകുമാര്‍, സെക്രട്ടറി ഉല്ലാസ്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മധു, ശ്രീജില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സില്‍ അംഗം പി.എ. ജോസ്, യൂണിറ്റ് ട്രഷറര്‍ ജോജി കരിക്കംപള്ളി, യൂണിറ്റ് സെക്രട്ടറി ജോസ് എം.സി., ഡോ. ജോണ്സണ് വി. ഇടിക്കുള എന്നിവര്‍ പ്രസംഗിച്ചു.
ടൗണ്‍ വാര്‍ഡിലെ ആശാ വര്‍ക്കര്‍മാരും, എന്‍.ആര്.എച്ച്.എം. കമ്മറ്റി അംഗങ്ങളും വ്യാപാരികളും ചേര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് സാധനങ്ങള്‍ റീ സൈക്കിളിംഗിനുവേണ്ടി ചേര്‍ത്തലയിലുള്ള ഫാക്ടറിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."