സ്ത്രീധന രഹിത വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ ഒത്തുകൂടി
പൂച്ചാക്കല്‍: സ്ത്രീധന രഹിത സമൂഹം വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ ആലുവയില്‍ ഒത്തുകൂടി . സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസംആലുവയില് എത്തിയത്.കൂട്ടായ്മയുടെ ശ്രമഫലമായി ആലുവയില്‍ നടക്കുന്ന രണ്ട് വിവാഹങ്ങള്‍ക്ക് സാക്ഷിയാവാനും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുവാനുമാണ് മലപ്പുറം,തൃശൂര്‍,എറണാകുളം,ആലപ്പുഴ,ഇടുക്കി,കൊല്ലം,തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നും എസ്. ആര്.എസിന്റെ മുപ്പതിലേറെ അംഗങ്ങള്‍ എത്തിച്ചേര്‍ന്നത്.
സംഘടനയിലെ അംഗമായ ആലുവ യു.സി.കോളേജ് വത്തിയത്തു വീട്ടില്‍ അനസ് മജീദ്,മന്നം വാണിക്കാട് മേമ്പൊക്കെത്തു വീട്ടില്‍ മാജിത.
ആലുവ ചുണങ്ങംവേലില് കൊട്ടിലഞ്ചേരിയില് ഉവൈസ്, കാക്കനാട് കുരീക്കോട് വീട്ടില്‍ ഫാത്തിമ എന്നിവരുടെ വിവാഹങ്ങളാണ് നടന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈനായി രൂപീകരിച്ച സ്ത്രീധന രഹിത കൂട്ടായ്മയുടെ ലക്ഷ്യം ആര്‍ഭാടവും ദൂര്ത്തുമില്ലാതെ സ്ത്രീധന രഹിത വിവാഹം നടത്തുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.
അതിന് ആവശ്യമായ ബോധവല്‍ക്കരണവും സെമിനാറുകളും നടത്തിവരുന്നു .ജാതി മത കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ ഓരോ പ്രദേശങ്ങളിലും യൂണീറ്റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം.ഇതിനകം പാലക്കാട്,കൊല്ലം ജില്ലകളില്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവാഹങ്ങള്‍ നടന്നു കഴിഞ്ഞു.
സൗജന്യ മാറ്ററിമോണിംഗ് സംവിധാനത്തിലൂടെ അനുയോജ്യരായ യുവതി യുവാക്കളെ കണ്ടെത്തി അവര്‍ക്കു ആവശ്യമായ കൗണ്‍സിലിംഗ് നടത്തിയാണ് സ്ത്രീധന രഹിത വിവാഹങ്ങള്‍ നടത്തുന്നത്.
കൂട്ടായ്മയിലെ നൂറിലേറെ യുവാക്കള്‍ ദൂര്‍ത്തും ആര്‍ഭാടങ്ങളൊന്നുമില്ലാതെ തയ്യാറായിട്ടുണ്ടെന്നും സ്റ്റേറ്റ് ജില്ലാ ഭാരവാഹികളായ അന്‍വര്‍ഷ ഷംസു,അഷ്റഫ് ആലുവ,കനി ജബ്ബാര്‍,തുടങ്ങിയവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."