പാചകവാതക സിലിണ്ടറുകളുമായി എത്തിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു
കായംകുളം: പാചകവാതക സിലിണ്ടറുകളുമായി എത്തിയ ലോറി താഴ്ചയിലേക്ക് ചരിഞ്ഞു. ഇന്നലെ രാവിലെ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഗോഡൗണിലേക്ക് പാചകവാതക സിലിണ്ടറുകളുമായി എത്തിയ ലോറിയാണ് താഴ്ചയിലേക്ക് ചരിഞ്ഞത്.
ഗോഡൗണിനു സമീപംവച്ച് സ്‌കൂള്‍ വാനിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് റോഡിന്റെ വശത്തുള്ള ചതുപ്പിലേക്ക് ഇറങ്ങിയതാണ് ചരിയാന്‍ കാരണമായത്.
ഉടന്‍തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.സ്റ്റേഷന്‍ ഓഫീസര്‍ വി.എം.ഷാജഹാന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയെത്തി ഗ്യാസ് സിലിണ്ടറില്‍നിന്നും ചോര്‍ച്ചയില്ലായെന്ന് ഉറപ്പുവരുത്തിയ ശേഷം ലോറി വടം ഉപയോഗിച്ച് അടുത്തുള്ള മരങ്ങളിലേക്ക് ബന്ധിപ്പിച്ചു.
പിന്നീട് നാട്ടുകാരുടെയും ജീവനക്കാരുടേയും സഹായത്തോടെ സിലിണ്ടറുകള്‍ പുറത്തിറക്കി സുരക്ഷ ഉറപ്പാക്കിയ ശേഷം ജെസിബി വരുത്തി ലോറി പൊക്കിമാറ്റുകയയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."