മത്സ്യകൃഷി പദ്ധതി പെരുവഴിയില്‍; കനാല്‍ വൃത്തിയാക്കാന്‍ കൊണ്ടുവന്ന പോളവാരല്‍ യന്ത്രം കാടുകയറി
മണ്ണഞ്ചേരി : ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ തുടങ്ങാനിരുന്ന മത്സ്യകൃഷി പെരുവഴിയില്‍. കനാല്‍ വൃത്തിയാക്കാനായി കൊണ്ടുവന്ന പൊളവാരല്യന്ത്രം മാസങ്ങളായി ഒരേകിടപ്പായതിനാല് ഇതിനുള്ളിലും കാടുകയറിതുടങ്ങി.
ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മണ്ണഞ്ചേരി പഞ്ചായത്ത് കലവൂര്‍ പാലത്തിന് സമീപം നടപ്പിലാക്കാന്‍ ഉദ്യേശിച്ച പദ്ധതിയാണ് പാളിയത്. മൂന്നുമാസം മുന്‍പാണ് കനാല്വൃത്തിയാക്കലും അനുബന്ധപ്രവര്‍ത്തനങ്ങളും നത്തിയത്. മത്സ്യകൃഷിക്കായി ഉദ്യേശിച്ച ഈ പദ്ധതിയുടെ പ്രാരംഭചിലവുകള് എല്ലാംതന്നെ ഫിഷറീസ് വകുപ്പാണ് ഏറ്റെടുത്തുനിര്വ്വഹിച്ചത്. കൃഷിക്കായി പശ്ചാത്തലം ഒരുക്കാനും മത്സ്യകുഞ്ഞുങ്ങളുടെ നിക്ഷേപത്തിനും ലക്ഷങ്ങളാണ് ഇവിടെ വിനിയോഗിക്കുന്നത്.
കനാല്‍ പരിസരം വൃത്തിയായി സൂക്ഷിക്കാനും തീരത്ത് ജൈവപച്ചക്കറിതോട്ടവും പദ്ധതിയുടെ ഭാഗമായി തീരുമാനിച്ചിരുന്നു.
സമയബന്ധിതമായി നടപ്പാക്കേണ്ട കാര്യങ്ങളിലെ വീഴ്ചമൂലം കനാലില്‍ വീണ്ടും പായലും ജലസസ്യങ്ങളും നിറഞ്ഞുകഴിഞ്ഞു. മത്സ്യകൃഷിയിറക്കാന് വീണ്ടും കനാല്‍ വീണ്ടും വൃത്തിയാക്കേണ്ടതിനാല് പണച്ചിലവ് വീണ്ടും ഉണ്ടായിരിക്കുകയാണ്. പദ്ധതിയുടെ രൂപികരണസമയത്ത് കാണിക്കുന്ന ജാഗ്രത പിന്നീട് അധികൃര്‍ക്ക് ഇല്ലാത്തതാണ് ഇത്തരത്തില്‍ പൊതുഫണ്ട് നഷ്ടമാകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."