എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സീനിയോറിറ്റി പുതുക്കല്‍
പാലക്കാട്: 1995 ജനുവരി ഒന്ന് മുതല്‍ 2016 സപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് ഗ്രേസ് പിരിയഡ് ഇതേ കാലയളവിനിടയില്‍ അവസാനിച്ചവര്‍ക്കും സീനിയോറിറ്റി പുതുക്കാന്‍ അവസരം.
രജിസ്ട്രേഷന് കാര്‍ഡില്‍ പുതുക്കല്‍ സമയം 1994 ഒക്ടോബര്‍ മുതല്‍ 2016 ജൂലൈ വരെ രേഖപ്പെടുത്തിയവര്‍ക്കാണ് അവസരം. ഇതിനായി രജിസ്ട്രേഷന് കാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളും സഹിതം അവസാനം രജിസ്ട്രേഷന് ചെയ്ത എംപ്ലോയ്മെന്റ്എക്സ്ചേഞ്ചില്‍2017 മാര്‍ച്ച 31 വരെ അപേക്ഷിക്കാം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യമേഖലയില്‍ ജോലി ചെയ്ത 2009 ഫെബ്രുവരി 17 നുശേഷം വിടുതല്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലേബര്‍ ഓഫിസറോ, ഫാക്റ്ററി ഇന്‍സ്പെക്ടറോ, ട്രെയ്നിംഗ് ഇന്സ്പെക്ടറൊ സാക്ഷ്യപ്പെടുത്തി നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ രജിസ്ട്രേഷന് രേഖയില്‍ ചേര്‍ത്ത് സീനിയോറിറ്റി പുനഃസ്ഥാപിക്കാവുന്നതാണ്.
സീനിയോറിറ്റി പുനസ്ഥാപിക്കുന്നവര്‍ക്ക് രജിസ്ട്രേഷന് റദ്ദായ കാലയളവില്‍ തൊഴില്‍ രഹിതവേതനം ലഭിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."