തമ്മിലടി; മെഡിക്കല്‍ കോളജിലെ 18 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു
മെഡിക്കല്‍ കോളജ്: സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 18 എം.ബി.ബി.എസ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു.
2012, 2013, 2014 ബാച്ചിലെ വിദ്യാര്‍ഥികളാണിവര്‍. പത്തുപേര്‍ പെണ്‍കുട്ടികളാണ്. അച്ചടക്ക ലംഘനം നടത്തിയെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2012 ബാച്ചിലെ ഒമ്പതുപേരെയും 2013 ബാച്ചിലെ നാലു
പേരെയും 2014 ബാച്ചിലെ അഞ്ചുപേരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ മാസം 28 , 29, 30 തീയതികളില്‍ കോളജില്‍ നടന്ന ആര്‍ട് ഫെസ്റ്റിവലിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. 2012, 2014 ബാച്ചുകള്‍ തമ്മിലായിരുന്നു പ്രശ്‌നം. ഇത് പിന്നീട് ഹോസ്റ്റലിലേക്കും വ്യാപിച്ചു. ഇത് സംബന്ധിച്ച് പോസ്റ്റിട്ടതിന് 2014 ബാച്ചിലെ വിദ്യാര്‍ഥികളെ 2012 ബാച്ചിലെ ചിലര്‍ മുറിയില്‍ കയറി മര്‍ദിച്ചു. ഫേസ് ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിയെ അടിക്കാന്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കോളേജിലുമെത്തി. ഇതറിഞ്ഞെത്തിയ മെഡിക്കല്‍ കോളജ് പൊലിസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ മുദ്രാവാക്യം വിളിച്ച് പൊലിസ് സ്റ്റേഷനിലെത്തി. പിന്നീട് പിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ സ്റ്റാഫ് അഡൈ്വസറും മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡനും പൊലിസ് സ്‌റ്റേഷനിലെ പോയി നടത്തിയ ചര്‍ച്ചയില്‍ ഇനി പ്രശ്‌നങ്ങളൊന്നു
മുണ്ടാകില്ലെന്ന ധാരണയെത്തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.
എന്നാല്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്ന് പൊലിസ് സ്റ്റേഷനില്‍ വച്ച് പറഞ്ഞ് പിരിഞ്ഞ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം വീണ്ടും മദ്യപിച്ച് തമ്മില്‍തല്ലി. പെണ്‍കുട്ടികളും ഈ വഴക്കില്‍ പങ്കാളികളായി. ഹോസ്റ്റല്‍ ഹാളില്‍ വച്ച് 2014 ബാച്ചിലെ വിദ്യാര്‍ഥിനികള്‍ ഒത്തു കൂടുകയും ബഹളം വയ്ക്കുകയും ചെയ്തു. ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് മെഡിക്കല്‍ കോളജ് സി.ഐ ഹോസ്റ്റലിലെത്തി. വളരെ ശ്രമപ്പെട്ടാണ് അവരെ ശാന്തരാക്കിയത്.
തുടര്‍ന്ന് അടിയന്തിരമായി വിളിച്ചുകൂട്ടിയ കോളജ് മാനേജുമെന്റ് കമ്മറ്റി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി അന്വേഷണ കമ്മിഷനെ നിയമിച്ചു. വിവിധ വകുപ്പ് മേധാവികള്‍ ഉള്‍പ്പെട്ട എട്ടംഗസംഘം 2012, 13, 14 ബാച്ചിലെ 18 വിദ്യാര്‍ഥികള്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ഏകകണ്ഠമായി
അംഗീകരിച്ചതോടെയാണ് 18 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."