HOME
DETAILS
MAL
എസ്.ഐയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും
backup
October 04 2016 | 19:10 PM
കോവളം: വാഹന പരിശോധനയ്ക്കിടെ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ് ആശുപത്രില്‍ ചികില്‍സയില്‍ കഴിയുന്ന എസ്.ഐ യുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവായി.
കോവളം ബൈപ്പാസില്‍ വാഴമുട്ടം സ്കൂളിനു സമീപം കഴിഞ്ഞ 19 നാണു വാഹനപരിശോധനക്കിടെ നന്ദാവനം ക്യാമ്പിലെ റിസര്‍വ്വ് ഇന്‍സ്പെക്ടര്‍ വിഴിഞ്ഞം ചപ്പാത്ത് സ്വദേശി സതീഷ്കുമാറി (53)ന് ബൈക്കിടിച്ച് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ഇപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."