HOME
DETAILS

ഉപതെരഞ്ഞെടുപ്പ് : നിലനിര്‍ത്താന്‍ ബിജെപിയും പിടിച്ചെടുക്കാന്‍ സ്വതന്ത്രയും

  
backup
October 04 2016 | 19:10 PM

%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0


മേപ്പറമ്പ്: പാലക്കാട് നഗരസഭയിലെ 48-ാം വാര്‍ഡില്‍ മേപ്പറമ്പ് ഉപതെരഞ്ഞെടുപ്പ് 21ന് നടക്കാനിരിക്കുമ്പോള്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയും പിടിച്ചെടുക്കാന്‍ മുന്‍ നഗരസഭാ കൗണ്‍സിലറും രംഗത്ത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ച ഏകദേശം ചിത്രം വ്യക്തമായി.
മുന്‍ ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. ബിജെപിയും യുഡിഎഫും പുതുമുഖങ്ങളെ മത്സരിപ്പിനിറങ്ങുമ്പോള്‍ എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നത് വാര്‍ഡിലെ മുന്‍ നഗരസഭാംഗവും വാര്‍ഡില്‍ പരിചിതയുമായ ഉഷാമുരളിയാണ്.
വാര്‍ഡില്‍ ഉഷാമുരളിക്കുള്ള സ്വാധീനവും നഗരസഭാംഗം എന്ന നിലക്ക് അവര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും എടുത്തുകാട്ടിയാണ് മത്സരത്തിനിറങ്ങുന്നത്. എന്നാല്‍ കനത്ത മത്സരം നേരിടേണ്ടിവരുമെന്ന് അറിയാമായിരുന്നിട്ടും ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് പുതുമുഖം ശാന്തിയെയാണ്. നഗരസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബിജെപി പാലക്കാട് നഗരസഭ ഭരിക്കുന്നത്.
ബിജെപിയുടെ വിജയ പ്രതീക്ഷയുള്ള സീറ്റാണ് 48-ാം വാര്‍ഡ് എങ്കിലും അനുഭവസമ്പത്തുള്ള ഉഷാമുരളി സ്ഥാനാര്‍ഥിയാകുന്നതോടെ മത്സരം കടുത്തതായിരിക്കുമെന്ന് ഉറപ്പായി. മുന്‍ നഗരസഭാംഗത്തിന്റെ മരണം ബിജെപി നേതൃത്വത്തിന് ഏറെ ദുഷ്‌പേര് വാര്‍ഡില്‍ സൃഷ്ടിച്ചിട്ടുള്ളതും സ്ഥാനാര്‍ഥിയായി പുതുമുഖത്തെ രംഗത്തിറങ്ങുന്നതും വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ലീഗ് പ്രവര്‍ത്തകയായ സാജിതാ ഹുസൈന്‍ ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
ഇന്ന് പകല്‍ 11 മണിക്ക് വരെയാണ് സൂക്ഷ്മ പരിശോധന നടക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ നാളെ മൂന്നുവരെ സമയമുണ്ട്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥികളുടെ പൂര്‍ണചിത്രം വ്യക്തമാകണമെങ്കില്‍ നാളെ മൂന്നുമണിവരെ കാത്തിരിക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago