തെരുവുനായകളുടെ വന്ധീകരണം: തൃത്താലയില്‍ നടപടിയായി
ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ കുമരനല്ലൂര്‍ മൃഗാശുപത്രിയില്‍ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടിയായി. വിവിധ പ്രദേശങ്ങളില്‍നിന്നുമെത്തിക്കുന്ന തെരുവു നായ്ക്കളെ വന്ധ്യംകരിച്ച് തിരിച്ച് കൊണ്ടു വിടുന്നതാണ് പദ്ധതി. കപ്പൂര്‍ പഞ്ചായത്തിലാണ് ആദ്യം പദ്ധതി. പിടികൂടുന്ന തെരുവു നായ്ക്കളെ പ്രത്യേക വാഹനത്തില്‍ ആദ്യം മൃഗാശുപത്രിയില്‍ എത്തിക്കും.
പിന്നീട് വന്ധ്യംകരണം പൂര്‍ത്തിയാക്കിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ ഇവയെ എത്തിക്കുകായാണ് ലക്ഷ്യം. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
വന്ധ്യംകരണത്തിനായി രണ്ട് വനിതാ ഡോക്ടര്‍മാരും ഒരു അറ്റന്ററുമാണ് ഇപ്പോള്‍ കുമരനല്ലൂര്‍ മൃഗാശുപത്രിയില്‍ ഉള്ളത്. ഒരു ദിവസം പത്തോളം തെരുവു നായ്ക്കളെ വന്ധ്യംകരിക്കാനാവും. എന്നാല്‍ നാമമാത്രമായ നായക്കളെ മാത്രമെ പിടികൂടാനാവുന്നുള്ളു എന്നതാണ് യാഥാര്‍ഥ്യം.
നായ പിടുത്തക്കാരെ കാണുമ്പോഴെ തെരുവുനായ്ക്കള്‍ ഓടി ഒളിക്കുന്നതിനാല്‍ ഇത് പ്രാവര്‍ത്തികമാകുമോ എന്ന കാര്യത്തില്‍ ശങ്കയുണ്ട്. ഓരോമേഖലയിലും നൂറുകണക്കിന് തെരുവു നായ്ക്കളുണ്ട്. തൃത്താല മേഖലയിലെ മുഴുവന്‍ നായ്ക്കളെയും ഇവിടെ എത്തിച്ച് വന്ധ്യം കരിക്കാനാണ് നീക്കമെന്നതാണ് നാട്ടുകാരില്‍ ആശങ്ക ജനിപ്പിക്കുന്നത്.
പിടികൂടിയ പട്ടികളെ തിരച്ച് കൊണ്ടു വിടുമെന്ന കാര്യത്തില്‍ യാതൊരുറപ്പുമില്ലെന്ന് ഇവര്‍ പറയുന്നു. കരാര്‍ പണികളയാതിനാല്‍ വന്ധ്യംകരണത്തിന് ശേഷം അടുത്ത പ്രദേശത്തു തന്നെ ഇവയെ ഉപേക്ഷിച്ചാല്‍ മേഖലയില്‍ ഇവയുടെ ശല്യം കൂടുമെന്ന ആശങ്കയും ജനത്തിനുണ്ട്. പിടികൂടി എത്തിക്കുന്ന നായക്കളെ താല്‍കാലികമായി പാര്‍പ്പിക്കാനുള്ള കൂടുകളും മറ്റും കുമരനല്ലൂര്‍ ആശുപത്രി പരിസരത്ത് എത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."