സി.ഐ.ടി.യു തൊഴിലാളികള്‍ തമ്മിലെ കയറിറ്റക്കു തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി
കഠിനംകുളം: ടെക്നോപാര്‍ക്ക് ഫെയിസ് ത്രീയിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇടത് യൂനിയനിലെ രണ്ടുവിഭാഗക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. പൊലിസും ലേബര്‍ഓഫിസറും ഇടപെട്ടെങ്കിലും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല. കല്ലിംഗല്‍, തൃപ്പാദപ്പുരം ഭാഗത്തെ സി.ഐ.ടി.യു ചുമട്ട് തൊഴിലാളികളും കുളത്തൂര്‍ മുക്കോലയ്ക്കല്‍ മേഖലയിലെ തൊഴിലാളികളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ഫെയിസ് ത്രീയില്‍ വര്‍ഷങ്ങളായി കയറ്റിറക്ക് ജോലിചെയ്യുന്നത് തങ്ങളാണെന്നാണ് കല്ലിംഗല്‍ ഭാഗത്തെ തൊഴിലാളികള്‍ പറയുന്നത്. കുളത്തൂര്‍ മുക്കോല്ക്കല് ഭാഗത്തുള്ള സി.ഐ.ടി.യു തൊഴിലാളികള്‍ക്ക് ഫെയിസ് ത്രിയില്‍ പണിയെടുക്കാനുള്ള അവകാശമില്ലെന്നും അതിക്രമിച്ച് കയറി ജോലി ചെയ്യുന്നുവെന്നുമാണ് ഇവരുടെ പരാതി. ഇത് സി.ഐ.ടിയു നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലത്രേ. ഇതില്‍ പ്രതിഷേധിച്ച് കല്ലിംഗലിലെ 14സി.ഐ.ടിയുക്കാരില് ഒന്‍പത് പേര് ഇന്നലെ എ.ഐ.ടി.യു.സിയിലും രണ്ടുപേര്‍ ബി.എം.എസിലും ചേര്‍ന്നു. മുന്‍പും കല്ലിംഗല്‍, കുളത്തൂര്‍ സി.ഐ.ടിയുക്കാര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു.ഇത് സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുകയുമാണ്. മേഖലയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."