ഗാന്ധിജയന്തി വാരാചരണം: ലഹരിവിരുദ്ധ സെമിനാര്‍ ഇന്ന്
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഓഫീസും ആന്റി നാര്‍ക്കോട്ടിക്‌സ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും (അനാസി) സംയുക്തമായി നെയ്യാര്‍ഡാം എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകുന്നേരം നാലുമണിക്ക് സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാചരണ സമ്മേളനം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്തംഗം അന്‍സജിതാ റസല്‍ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പി.ആര്‍.ഡി അസി.എഡിറ്റര്‍ സി.എഫ്.ദിലീപ്കുമാര്‍ സ്വാഗതം പറയും. അനാസി ഡയറക്ടര്‍ കള്ളിക്കാട് ബാബു അധ്യക്ഷനാകും. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം എല്‍.കെ.കുമാരി, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാം ലാല്‍, നെടുമങ്ങാട് ഡിവൈ.എസ്.പി ഇ.എസ്.ബിജുമോന്‍, മാത്യു ഇടശേരി എന്നിവര്‍ പ്രസംഗിക്കും. ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം നെയ്യാര്‍ഡാം മെഡിക്കല്‍ ഓഫീസര്‍ ഡോ.അജോഷ് തമ്പി നിര്‍വഹിക്കും.അഡ്വ.എം.വിജയകുമാര്‍ കൃതജ്ഞത രേഖപ്പെടുത്തും.ചടങ്ങിന് മുമ്പ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് സംഘടിപ്പിച്ചിരിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറില്‍ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലെ ഡോ.കിരണ്‍ ക്ലാസ് നയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."