എസ്.ഐയെ സ്ഥലം മാറ്റി
കൂറ്റനാട്: ചെരിപ്പൂരില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നടത്തിയ എസ്.ഐക്ക് സ്ഥലംമാറ്റം. ചാലിശ്ശേരി എസ്.ഐ.ആര് രാജേഷിനെയാണ് പാലക്കാട് സൗത്ത് അഡീഷനല്‍ എസ്.ഐയായി മാറ്റിയത്. പീഡനക്കേസില്‍ അന്വേഷണം നടത്തിയ എസ്.ഐ.പന്ത്രണ്ടോളം പ്രതികളുള്ളതായി കണ്ടത്തിയതോടെ എല്ലാവരും മുങ്ങി. തുടര്‍ന്നു മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്താതെ മറ്റു പ്രതികളെ വലയിലാക്കാനുള്ള ശ്രമമാണ് എസ്.ഐ നടത്തിയത്. എന്നാല്‍, ഇത് പ്രതിയുമായി എസ്.ഐക്ക് ബന്ധമുണ്ടെന്ന പരാതിക്കാണ് കാരണമായത്. തുടര്‍ന്നു പട്ടാമ്പി സി.ഐയുടെ നേതൃത്വത്തില്‍ മുഖ്യ പ്രതി രജീഷ് എന്ന കുട്ടനെ അറസ്റ്റു ചെയ്തു. ഇതിനു പിന്നാലെയാണ് എസ്.ഐയെ സ്ഥലം മാറ്റിയത്. പ്രതികള്‍ക്കു ഭരണകക്ഷിയില്പ്പെട്ടവരുമായി ബന്ധമുള്ളതിനാല്‍ കൂടുതല്‍ അറസ്റ്റ് ഒഴിവാക്കാനാണ് എസ്.ഐയെ സ്ഥലം മാറ്റിയതെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."