സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരണം: കാനം
കൊല്ലം: സ്വാതന്ത്ര്യത്തെ തിരിച്ചെടുക്കാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നതെന്നും അതിനാല്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരണണമെന്നും സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍.
സി.പി.ഐ സംസ്ഥാന കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം സംഘടിപ്പിച്ച നവോഥാനസദസ് പെരിനാട് ലഹള നടന്ന ചെറുമൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.
ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സമൂഹത്തിന്റെ താഴേതട്ടിലുള്ള ആളുകള്‍ നടത്തിയ ലഹളകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യരാഷ്ട്രത്തില്‍ ഉണ്ട്. എന്നാലിന്ന് മതത്തിന്റേയും വര്‍ഗീയതയുടേയും പേരില്‍ ഈ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢതന്ത്രങ്ങളാണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന് മുന്നോട്ട് പോകണമെങ്കില്‍ കഴിഞ്ഞകാലഘട്ടത്തെക്കുറിച്ചുള്ള നല്ല സ്മരണകള്‍ അനിവാര്യമാണെന്ന് ചടങ്ങില്‍ പ്രഭാഷണം നടത്തിയ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ്ബാബു അഭിപ്രായപ്പെട്ടു. സിപിഐ ദേശീയകൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി അധ്യക്ഷനായി. കുണ്ടറ മണ്ഡലം സെക്രട്ടറി അഡ്വ. ആര്‍ സേതുനാഥ് സ്വാഗതം പറഞ്ഞു. വനംമന്ത്രി കെ രാജു, ജില്ലാസെക്രട്ടറി എന്‍ അനിരുദ്ധന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ആര്‍ ചന്ദ്രമോഹനന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, ജെ ഉദയഭാനു, ആര്‍ രാജേന്ദ്രന്‍, കെ എസ് ഇന്ദുശേഖരന്‍നായര്‍, എ ഫസലുദ്ദീന്‍ ഹക്ക്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മടീച്ചര്‍, മണ്ഡലം രാഘവന്‍, ടി ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു. പെരിനാട് ഗ്രാമപഞ്ചായത്ത് അംഗം ലെറ്റസ് ജെറോം നന്ദി പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി 'ഇപ്റ്റ'യുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും വിപ്ലവഗാനാലാപനവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."