കൃത്രിമ പാരുകള്‍ക്ക് കര്‍ശന നിരോധനം
കൊല്ലം: കടലിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന രീതിയില്‍ കൃത്രിമ പാരുകള്‍ നിക്ഷേപിച്ചുള്ള മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചതായി ഫിഷഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി സുരേഷ്‌കുമാര്‍ അറിയിച്ചു.
പാരുകള്‍ കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധനം കടലിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വാണിജ്യ പ്രാധാന്യമുള്ള നിരവധി മത്സ്യക്കുഞ്ഞുങ്ങളുടെ വംശനാശ ഭീഷണിക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തരം അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് പിഴ ഈടാക്കുകയും മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വവും വള്ളങ്ങളുടെ ലൈസന്‍സും റദ്ദാക്കുകയുംചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം മത്സ്യബന്ധന രീതികള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാര്‍ 04742792850(ഫിഷറീസ് ഡെപ്യൂട്ടീ ഡയറക്ടര്‍ ഓഫീസ്, കൊല്ലം), 9496007036(ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, കൊല്ലം), 9447141191(മറൈന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍), 04762680036 എന്നീ നമ്പരുകളില്‍ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."