അമിത്ഷായുടേത് വ്യാമോഹം മാത്രം: കൊടിക്കുന്നില്‍
കൊല്ലം: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി പന്ത്രണ്ട് സീറ്റു നേടുമെന്ന അമിത്ഷായുടെ മോഹം വ്യാമോഹം മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ദലിത് ന്യൂനപക്ഷ പീഡനത്തിനെതിരെ മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച ജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിതരെയും ന്യൂനപക്ഷങ്ങളെയും സംഘപരിവര്‍ ശക്തികളുടെ നേതൃത്വത്തില്‍ വേട്ടയാടുകയാണ്. ഇത് അവസാനിപ്പിക്കണമെങ്കില്‍ കോണ്‍ഗ്രസ് മടങ്ങി വരണം. കോണ്‍ഗ്രസിന്റെ തളര്‍ച്ചയാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന് ന്യൂനപക്ഷങ്ങളും ദലിത് സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് ജില്ലാ പ്രസിഡന്റ് എ. യൂനുസ്‌കുഞ്ഞ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എം.അന്‍സാറുദീന്‍ സ്വാഗതം പറഞ്ഞു. കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലീഗ് ജില്ലാ ട്രഷറര്‍ എം.എ സലാം സംസാരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം മണക്കാട് നജിമുദീന്‍ നന്ദി പറഞ്ഞു.
ജില്ലാ ഭാരവാഹികളായ വലിയവീടന്‍ മുഹമ്മദ് കുഞ്ഞ്, ഉമയനല്ലൂര്‍ ശിഹാബുദീന്‍, പോഷക സംഘടനാ ഭാരവാഹികളായ അഡ്വ.സുല്‍ഫിക്കര്‍ സലാം, മുള്ളുകാട്ടില്‍ സാദിഖ്, അമ്പുവിള ലത്തീഫ്, ബ്രൈറ്റ് മുഹ്‌സിന്‍, കിളികൊല്ലൂര്‍ നൗഷാദ്, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികള്‍, സംസ്ഥാന-ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."