HOME
DETAILS
MAL
ശമ്പളപരിഷ്കരണം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ധര്‍ണ
backup
October 04 2016 | 20:10 PM
കാഞ്ഞങ്ങാട്: ശമ്പള പരിഷ്ക്കരണ ചര്‍ച്ച പുനരാരംഭിക്കുക, എം പാനല്‍ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുക, അഞ്ച് വര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ കാഞ്ഞങ്ങാട് സബ് ഡിപ്പോയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.
കെ.എസ്.ടി.ഡബ്ള്യൂ.യു നേതൃത്വത്തില്‍ നടന്ന ധര്‍ണയില്‍ ഡിപ്പോയിലെ കുടിവെള്ള പ്രശനം അടിയന്തിരമായും പരിഹരിക്കുക, വെട്ടിക്കുറച്ച ഷെഡ്യൂളുകള്‍ പുനസ്ഥാപിക്കുക, ഡിപ്പോയോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അധികൃതരോട് ആവശ്യപ്പെട്ടു.ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി ദേവ് ഉദ്ഘാടനം ചെയ്തു.
എം.വി പത്മനാഭന് അധ്യക്ഷനായി. ആര് വിജയകുമാര്‍, ബിജു ജോണ്‍, മെജൊ മാത്യു, വില്‍സണ്‍ മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."