മലയോരത്ത് ജലക്ഷാമം രൂക്ഷമാകുന്നു
കുന്നുംകൈ: മഴ മാറി വേനല്‍ വന്നതോടെ മലയോര മേഖലയില്‍ ജലക്ഷാമം രൂക്ഷമായി. നീരുറവകള്‍ വറ്റിത്തുടങ്ങിയതോടെ പുഴകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. പുഴകളില്‍ വെള്ളം കുറഞ്ഞതോടെ കിണറുകളിലും ജലനിരപ്പ് താഴുകയാണ്.
ഈസ്റ്റ് എളേരി , വെസ്റ്റ് എളേരി പഞ്ചായത്തിലെ ചില മേഖലകളിലൊക്കെ ഇപ്പോള്‍ ജലക്ഷാമം അനുഭവപ്പെടുകയാണ്. ആദിവാസി പുനരധിവാസ മേഖലകളിലും ജലക്ഷാമം രൂക്ഷമാണ്. ഇവിടെ കിണറുകള്‍ ഇല്ലാതെ പൈപ്പ് ലൈന്‍ വെള്ളമാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്.
ഉയര്‍ന്ന പ്രദേശമായതിനാല്‍ കിണറുകളിലെ വെളളം വറ്റി തുടങ്ങി. പുഴയില്‍ നിന്നെത്തുന്ന പൈപ്പ് വെള്ളം കൃത്യമായി ലഭിക്കാത്തതിനാലാണ് കോളനികളില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നത്. ചൈത്രവാഹിനി പുഴയിലെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുന്നതിനാല്‍ പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ക്ക് ശുദ്ധജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
ഈ വര്‍ഷം കര്‍ക്കിടക മാസത്തില്‍ വേണ്ടത്ര മഴ ലഭിക്കാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. സാധാരണ ഉണ്ടാകുന്ന കാലവര്‍ഷം ഇത്തവണ കുറഞ്ഞത് വരള്‍ച്ച രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."