ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തണം. കെ.എ.ടി.എഫ്
കാസര്‍കോട്: ജില്ലയിലെ സ്‌കൂളുകളില്‍ ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളില്‍ താല്‍ക്കാലിക അധ്യാപക നിയമനം നടത്തണമെന്ന് കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ലയിലെ വിദ്യാലയങ്ങളില്‍ ധാരാളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നും ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ഇത് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
ഇതുകാരണം വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിത്വത്തിലാക്കുന്ന സ്ഥാപന മേധാവികളുടെ മേല്‍ നടപടി സ്വീകരിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഈ മാസം 16ന് ഉപ്പള ലീഗ് ഹൗസില്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഏകദിന പഠന ക്യാംപ് ഫെഡറേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കും.
വരാത്ത പി.എസ്.സി.യും ട്രാന്‍സ്ഫറും പ്രതീക്ഷിച്ച് നിയമനം നടത്താതെ കുട്ടികളുടെ അവകാശം ലംഘിക്കുന്ന രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരാണ് പൊതു വിദ്യാഭ്യാസം തകര്‍ക്കുന്നതെന്ന് യോഗം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് പി.മൂസക്കുട്ടി അധ്യക്ഷനായി. മാഹി ചെര്‍ക്കള പ്രമേയം അവതരിപ്പിച്ചു. അഷ്‌റഫ് മഞ്ചേശ്വരം, സുബൈദ ടീച്ചര്‍, പൈക്ക മുഹമ്മദലി, അലി അക്ബര്‍, മൊയ്തീന്‍ മാസ്റ്റര്‍, നൗഫല്‍ ഹുദവി, ജബ്ബാര്‍ തുരുത്തി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."