HOME
DETAILS
MAL
ഹൈബിയുടെ പ്രചരണത്തിന് ആവേശം പകര്‍ന്ന് സച്ചിന്‍ പൈലറ്റ്
backup
May 09 2016 | 06:05 AM
കൊച്ചി: എറണാകുളം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ വാഹന പര്യടനത്തിന് ആവേശം പകര്‍ന്ന് ലോകസഭാ എം.പിയും രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും കൂടിയായ സച്ചിന്‍ പൈലറ്റെത്തി. എന്‍.എസ്.യു പ്രസിഡന്റായിരുന്ന കാലഘട്ടം മുതല്‍ വളരെ അടുത്ത ബന്ധമാണ് ഹൈബിയുമായുള്ളതെന്നും ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഹൈബിക്ക് ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ സാധിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. വലിയ വികസനങ്ങള്‍ കാഴ്ച്ച വച്ച യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പനമ്പിള്ളി നഗര്‍ മനോരമ ജംക്ഷനിലാണ് സച്ചിന്‍ പൈലറ്റെത്തിയത്. പര്യടന വാഹനത്തില്‍ കുറച്ചു നേരം ജനങ്ങളെ അഭിവാദ്യം ചെയ്തതിന് ശേഷമാണ് സച്ചിന്‍ പൈലറ്റ് മടങ്ങിയത്.
തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചരണം അവസാനിക്കാന്‍ ഒരാഴ്ച്ച കൂടി ബാക്കി നില്‌ക്കെ അവസാന ഞായറാഴ്ച്ചയായ ഇന്നലെ കൂടുതല്‍ ശക്തമായ രീതിയില്‍ പ്രചരണവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു. രാവിലെ സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ എറണാകുളം ടി.ഡി റോഡില്‍ ഭവന സന്ദര്‍ശനം നടത്തി. ടി.ഡി റോഡിലെ മിക്കവാറും വീടുകളിലും ഹൈബി നേരിട്ടെത്തി. കനത്ത ചൂടിനെ വക വയ്ക്കാതെ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി തെരെഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ വിതരണം ചെയ്തു.
ഞായറാഴ്ച്ചയായതിനാല്‍ കുറെയധികം കല്ല്യാണങ്ങളില്‍ ഹൈബി പങ്കെടുത്തു. വൈകിട്ട് 4.30 ന് എറണാകുളം സൗത്ത് മണ്ഡലത്തിലെ പര്യടനം മുല്ലശ്ശേരി കനാല്‍ ജംക്ഷനില്‍ നിന്നും ആരംഭിച്ചു. സൗത്ത്, ഗാന്ധി നഗര്‍, കതൃക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി.
കെ.എസ്.യു എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ഹൈക്കോര്‍ട്ട് മദര്‍ തെരേസ സ്‌ക്വയറില്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും സച്ചിന്‍ പൈലറ്റ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നോബിള്‍ കുമാര്‍, സംസ്ഥാന സെക്രട്ടറി സബീര്‍ മുട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."